ലോ​ക്ക്ഡൗ​ണി​ലും ഫോ​ട്ടോ​ഷൂ​ട്ട്; വ്യ​ത്യസ്ത​നാ​യി താ​ര​ങ്ങ​ളു​ടെ പ്രി​യ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍
Friday, April 17, 2020 7:26 PM IST
ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​രെ സം​ബ​ന്ധി​ച്ച് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഒ​ന്നും ചെ​യ്യാ​നി​ല്ല. പ്ര​ത്യേ​കി​ച്ച് സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്ക്. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ നി​ന്ന് വ്യ​ത്യ​സ്തനാ​കു​ക​യാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മാതാ​ര​ങ്ങ​ളു​ടെ പ്രി​യ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ഷാ​ഫി ഷ​ക്കീ​ര്‍ എ​ന്ന സെ​ലി​ബ്രി​റ്റി ഫോ​ട്ടോ​ഗ്ര​ഫ​ര്‍.

ലോ​ക്ക്ഡൗ​ണി​ല്‍ ആ​ദ്യ​കു​റ​ച്ച് ദി​ന​ങ്ങ​ള്‍ വെ​റു​തെ​യി​രു​ന്നു സ​മ​യം ക​ള​ഞ്ഞു. ബോ​റ​ടി അ​തിന്‍റെ മൂ​ര്‍ധന്യാവസ്ഥയി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ബോ​റ​ടി മാ​റ്റു​വാ​നു​ള്ള പു​തി​യ ഐ​ഡി​യ​ക​ള്‍ ആ​ലോ​ചി​ച്ചു തു​ട​ങ്ങു​ന്ന​ത്. ഫോ​ട്ടോ​ഗ്രാ​ഫി​യി​ല്‍ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച ഷാ​ഫി കാ​മ​റ​യു​മാ​യി മു​റ്റ​ത്തേക്ക് ഇ​റ​ങ്ങി. പ​ക്ഷേ അ​വി​ടെ​യൊ​ന്നും പ​രീ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് പ​റ്റി​യ​ത് ഒ​ന്നും ക​ണ്ടി​ല്ല.

വീ​ഡി​യോ​കോ​ളി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് പു​തി​യ ആ​ശ​യം മ​ന​സി​ലേ​ക്ക് വ​രു​ന്ന​ത്. എ​ന്തു​കൊ​ണ്ട് വീ​ഡി​യോ കോ​ള്‍ വ​ഴി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​ക്കൂ​ടാ..

ആ​ദ്യപ​രീ​ക്ഷ​ണം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഫലം ക​ണ്ടു​തു​ട​ങ്ങി. ഐ ​ഫോ​ണി​ലെ ഫേ​സ്ടൈം ആ​പ്പു വ​ഴി ഡി​എ​സ്എ​ല്‍​ആ​ര്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തു​ന്ന ക്വാളി​റ്റി​യി​ല്‍ ഫോ​ട്ടോ പ​ക​ര്‍​ത്താ​മെ​ന്ന ഗൂ​ഗി​ളി​ല്‍ നി​ന്ന് കി​ട്ടി​യ അ​റി​വാ​ണ് ലോ​ക്ഡൗ​ണ്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ പി​റ​വി​ക്ക് കാ​ര​ണം. തൃ​ശൂ​രി​ലെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ഷാ​ഫി എ​റ​ണാ​കു​ള​ത്തു​ള്ള മോ​ഡ​ലു​ക​ളു​ടെ ഫോ​ട്ടോ​ക​ള്‍ പ​ക​ര്‍​ത്തി​യ​ത്.



കേ​ര​ളീ​യ​ര്‍​ക്ക് അ​ത്ര പ​രി​ച​യ​മു​ള്ള രീ​തി​യ​ല്ല ഫേ​സ്ടൈം വ​ഴി​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ട്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​വ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം മോ​ഡ​ല്‍ ത​ന്നെ​യാ​കും ലൊക്കേ​ഷ​നും കാ​മ​റ​യും ലൈ​റ്റും സെ​റ്റ് ചെ​യ്യു​ക. മോ​ഡ​ലി​നോ കാ​മ​റാമാ​നോ സ​മ​യ​ത്തി​ന് എ​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ഈ ​രീ​തി​യി​ല്‍ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് ആ​ദ്യ​മാ​ണ്.

സു​ഹൃ​ത്തും മി​സ് സൗ​ത്ത് ഇ​ന്ത്യ​യു​മാ​യ ല​ക്ഷ്മി മോ​നോന്‍റെയും മോ​ഡ​ല്‍ റി​ഷി​ക പോ​ളിന്‍റെയും ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ആ​ദ്യം ന​ട​ത്തി​യ​ത്. വ​രുംദി​ന​ങ്ങ​ളി​ല്‍ ഇ​തേ മാ​ര്‍​ഗം ഉ​പ​യോ​ഗി​ച്ച് സി​നി​മാതാ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ന​ട​ത്താ​നു​ള്ള പ​ദ്ധതി​യി​ലാ​ണ് ഷാ​ഫി. ഇ​ന്‍​സ്റ്റ​ഗ്രാമി​ല്‍ ഫേ​സ്ടൈം ഫോ​ട്ടോ​ഷൂ​ട്ട് ക​ണ്ട പ​ല താ​ര​ങ്ങ​ളും ഇ​തി​നാ​യി ഷാ​ഫി​യെ സ​മീ​പി​ച്ചുക​ഴി​ഞ്ഞു.

ദക്ഷിണേന്ത്യ​യി​ലെ പ​ല പ്ര​മു​ഖ വ​സ്ത്ര,സ്വ​ര്‍​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ​ചി​ത്ര​ങ്ങ​ള്‍, കേ​ര​ള​ത്തി​ലെ പ്ര​മു​ഖ മാ​ഗ​സി​നു​ക​ളി​ല്‍ ഫാ​ഷ​ന്‍ കോ​ള​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഷാ​ഫി​യു​ടെ കാ​മ​റക്കണ്ണു​ക​ളി​ല്‍ വി​രി​ഞ്ഞ​വ​യാ​ണ്.

അരുൺ ടോം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.