ഹിന്ദു വിശ്വാസപ്രകാരം പശുവിനെ മാതാവായിട്ടാണ് കണക്കാക്കാറ്. ഗോമാതാവ് എന്ന പദം തന്നെ പ്രസിദ്ധമാണല്ലൊ.

അടുത്തിടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ തന്‍റെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലായിരുന്നു. "ഇത് ഇന്ത്യയില്‍ മാത്രമെ സംഭവിക്കു’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ ഒരു പശു നാല് നായക്കുഞ്ഞുങ്ങള്‍ക്ക് പാലു കൊടുക്കുന്നതാണുള്ളത്. നായക്കുഞ്ഞുങ്ങള്‍ തന്‍റെ അകിടില്‍ നിന്നും പാലു കുടിക്കുമ്പോള്‍ ഈ പശു വളരെ ക്ഷമയോടെയാണ് കിടക്കുന്നത്.

സ്വന്തം കുഞ്ഞുങ്ങള്‍ അല്ലാഞ്ഞിട്ട് പോലും പശു ഇങ്ങനെ ചെയ്തത് സമൂഹ മാധ്യമങ്ങള്‍ക്ക് നന്നേ പിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.