ടോം അല്ലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആദ്യ ഇര; വൈറല്‍ ചോദ്യത്തിന്റെ ഉത്തരം ഇതാ
Thursday, March 2, 2023 11:26 AM IST
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണല്ലൊ ഇത്. ചാറ്റ് ജിപി എങ്ങും ചര്‍ച്ചയാകുകയാണ്. റോബോട്ടിക് പ്രവര്‍ത്തനങ്ങളെ മുന്‍ നിറുത്തി നിരവധി ചലച്ചിത്രങ്ങള്‍ വരെ ഇപ്പോള്വരുന്നുണ്ടല്ലൊ.
റോബോട്ടുകള്‍ നിമിത്തം മനുഷ്യര്‍ക്ക് പണി കിട്ടുന്ന കാലം വിദൂരമല്ലെന്ന് പലരും പറയുന്നു. എന്നാല്‍ ഈ എഐ കാരണം പണി കിട്ടിയ ആദ്യത്തെ പാര്‍ട്ടി ടോം അല്ലെ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ചോദ്യം.
മിക്കവര്‍ക്കും പ്രിയപ്പെട്ട ഒരു കാര്‍ട്ടൂണ്‍ ആണല്ലൊ ടോം ആന്‍ഡ് ജെറി. ഒരുപക്ഷെ ജെറി എന്ന എലിയേക്കാള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് ടോം എന്ന പൂച്ചയെ ആകാം.
എന്നാല്‍ 60 വര്‍ഷം മുമ്പിറങ്ങിയ ഒരു കാര്‍ട്ടൂണില്‍ ടോമിന്റെ ഉടമ ഒരു യന്ത്രപൂച്ചയെ വീട്ടില്‍ കൊണ്ടുവരുന്നതായി ഉണ്ട്. ഈ പൂച്ച ജെറിയെ പിടിക്കുന്നത് നിമിത്തം ടോം പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടാകുന്നതാണ് കാര്‍ട്ടൂണ്‍ പറയുന്നത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് തന്റെ ട്വിറ്ററില്‍ ഈ കാര്‍ട്ടൂണ്‍ പങ്കിട്ട് ഈ രസകരമായ ചോദ്യം ഉന്നയിച്ചത്. നെറ്റിസണ് ഈ ചോദ്യം ഏറ്റെടുക്കുകയും വീഡിയോ വൈറലാകുകയുമായിരുന്നു. "സംഭവം സത്യമാണ് പാവം ടോം' എന്നാണൊരാള്‍ കമന്റിട്ടത്.