"ഒന്നായ നിന്നേയിഹ രണ്ടെന്ന്...’; ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പൂച്ചകളെ കാണാം
Monday, January 16, 2023 2:54 PM IST
വിവിധ തരത്തിലുള്ള മിഥ്യാധാരണകള്‍ നാം നേരിടാറുണ്ടല്ലൊ. അവയില്‍ ചിലത് നമ്മളെ നന്നായി കുഴയ്ക്കും. സത്യമാണൊ തോന്നലാണൊ എന്നറിയാതെ കുറേ നേരം തലച്ചോറ് ഇരുട്ടില്‍തപ്പും.
ഇത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ആണ് ബ്യൂട്ടന്‍ ഗബീഡിയന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരു പൂച്ച ഒരു മതിലിനും ഗ്ലാസ് വാതിലിനും ഇടയിലൂടെ നടക്കുകയാണ്. പെട്ടെന്ന് ചില്ലിലൂടെ മറുപുറത്തേക്ക് വരികയാണ് ഈ പൂച്ച.
എന്നാല്‍ ഈ പൂച്ച മറുപുറത്ത് എത്തുമ്പോള്‍ ഒന്നല്ല രണ്ട് പൂച്ചകളെയാണ് കാണാനാകുന്നത്. ആദ്യ കാഴ്ചയില്‍ കാണികളെ ഇത് ആശയക്കുഴപ്പത്തിലാക്കും. എന്നാല്‍ വീഡിയോ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമ്പോള്‍ മറ്റൊരു വശത്തുനിന്നും അതേ സമയത്ത് ചാടി എത്തുന്ന രണ്ടാമത്തെ പൂച്ചയെ കാണാനകും.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. "കണ്ണുകളെ അത്ര കണ്ടങ്ങ് വിശ്വസിക്കേണ്ട' എന്നാണൊരു കമന്‍റ്.