ഉറുമിയിൽ വീറോടെ പാർവതി! ഏഴാം ക്ലാസുകാരി ഇന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ൽ
Wednesday, January 12, 2022 2:05 PM IST
ഉ​റു​മി പ്ര​ക​ട​ന​ത്തി​ൽ വി​സ്മ​യം​തീ​ർ​ത്ത വി​ദ്യാ​ർ​ഥി​നി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർ​ഡി​ൽ. പ്ര​ദീ​പ് പെ​രു​മാ​ൾ ഗു​രു​ക്ക​ളു​ടെ ശി​ഷ്യ പാ​ർ​വ​തി​യാ​ണ് ര​ണ്ടു​റു​മി​ക​ൾ 30 സെ​ക്ക​ൻ​ഡി​ൽ ര​ണ്ട് കൈ​ക​ളും ഉ​പ​യോ​ഗി​ച്ച് 212 ത​വ​ണ വീ​ശി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ​ത്.

തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് പ്ര​ണ​വം വീ​ട്ടി​ൽ പ്ര​മോ​ദി​ന്‍റെ​യും ആ​ശ​യു​ടെ​യും മ​ക​ളായ പാ​ർ​വ​തി ക​രു​വാ​റ്റ എ​സ്എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ആറുവ​യ​സ് മു​ത​ൽ തോ​ട്ട​പ്പ​ള്ളി "രു​ദ്ര ക​ള​രി സം​ഘ​ത്തി​ൽ" പ്ര​ദീ​പ്‌ പെ​രു​മാ​ൾ ഗു​രു​ക്ക​ളു​ടെ ശി​ക്ഷ​ണ​ത്തി​ൽ ക​ള​രി അ​ഭ്യ​സി​ച്ചു വ​രികയാണ്.

തെ​ക്ക​ൻ സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള ചു​വ​ട്, ചെ​റു​വ​ടി, നെ​ടു​വ​ടി, ക​ത്തി, ര​ണ്ടു​ക​ത്തി, ഉ​റു​മി, വാ​ളും പ​രി​ച​യും കൂ​ടാ​തെ വ​ട​ക്ക​ൻ സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള മെ​യ്യ് പ​യ​റ്റ്, മു​ച്ചാ​ൺ പ​യ​റ്റ് മു​ത​ലാ​യ അ​ഭ്യാ​സ​ങ്ങ​ളും പ​രി​ശീ​ലി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജി​ല്ലാ​ത​ല, സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

ലോ​ക്ക്ഡൗ​ൺ സ​മ​യം മു​ത​ൽ മ​ർ​മ​ശാ​സ്ത്രം അ​ഭ്യ​സി​ച്ചു വ​രു​ന്നു. ഈ ​സ​മ​യം മു​ത​ലു​ള്ള നി​ര​ന്ത​ര​വും ക​ഠി​ന​വു​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ രണ്ട് ഉ​റു​മി 30 സെ​ക്ക​ൻ​ഡി​ൽ ര​ണ്ടു കൈ​ക​ളും ഉ​പ​യോ​ഗി​ച്ച് 212 ത​വ​ണ വീ​ശി 'ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റിക്കാർ​ഡ്സി​ൽ' ഇ​ടം​നേ​ടി​യ​ത്.​പാ​ർ​വ​തി​യോ​ടൊ​പ്പം സ​ഹോ​ദ​ര​ൻ പ്ര​ണ​വും ക​ള​രി അ​ഭ്യ​സി​ക്കു​ന്നു. അ​ച്ഛ​ൻ പ്ര​മോ​ദ് ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​മ്മ ആ​ശ വീ​ട്ട​മ്മ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.