തോ​ക്കു​മാ​യി വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ൽ, ഭയന്നുവിറച്ച് സഹപാഠികൾ; രക്ഷകനാ​യി ഫു​ട്ബോ​ൾ കോ​ച്ച്
തോ​ക്കു​മാ​യി ക്ലാ​സ് മു​റി​യി​ലേ​ക്ക് പാ​ഞ്ഞ് എ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ആ​ലിം​ഗ​നം ചെ​യ്ത് ശാ​ന്ത​നാ​ക്കി ഫു​ട്ബോ​ൾ കോ​ച്ച്. അ​മേ​രി​ക്ക​യി​ലെ ഓ​ർ​ഗോ​ണിലെ പാ​ർ​ക്ക്റോസ് ഹൈ ​സ്കൂ​ളി​ലാ​ണ് ലോ​ക​ത്തി​ന്‍റെ ക​ണ്ണു​ട​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. കോ​ട്ടി​നു​ള്ളി​ൽ തോ​ക്ക് ഒ​ളി​പ്പി​ച്ചാ​ണ് വി​ദ്യാ​ർ​ഥി ക്ലാ​സ് മു​റി​യി​ലേ​ക്ക് എ​ത്തി​യ​ത്.

ഈ ​സ​മ​യം ഒ​രു വി​ദ്യാ​ർ​ഥി​യെ കൂ​ട്ടി​ക്കൊ​ണ്ടു വ​രു​വാ​ൻ ഫൈ​ൻ ആ​ർ​ട്സ് ബി​ൽ​ഡിം​ഗി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഫു​ട്ബോ​ൾ കോ​ച്ചാ​യ കീ​ന​ൻ ലോ. ​ക്ലാ​സ് മു​റി​യി​ൽ എ​ത്തി താ​ൻ അ​ന്വേ​ഷി​ച്ചു വ​ന്ന വി​ദ്യാ​ർ​ഥി​ക്കു വേ​ണ്ടി കാ​ത്തു നി​ൽ​ക്കു​മ്പോ​ളാ​ണ് തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന ഏ​ഞ്ച​ൽ ഗ്രാ​ൻ​ഡോ​സ് എ​ന്ന വി​ദ്യാ​ർ​ഥി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ട​ക്കി​യ​ത്.

ഏ​ഞ്ച​ലി​ന്‍റെ നേ​ർ​ക്ക് ചെ​ന്ന കീ​ന​ൻ തോ​ക്ക് പി​ടി​ച്ച് വാ​ങ്ങു​ക​യും ഏ​ഞ്ച​ലി​നെ ആ​ലിം​ഗ​നം ചെ​യ്ത് ആ​ശ്വ​സി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം തോ​ക്ക് മ​റ്റൊ​രു അ​ധ്യാ​പ​ക​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഭ​യ​ന്ന് പോ​യ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടു​ന്നു​ണ്ടാ​യി​രു​ന്നു.

എ​നി​ക്ക് അ​വ​നോ​ട് അ​നു​ക​മ്പ​യാ​ണ് തോ​ന്നി​യ​തെ​ന്ന് കീ​ന​ൻ പ​റ​യു​ന്നു. വ​ള​രെ കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ൾ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​ണ്. സ​മ​യോ​ചി​ത​യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വ​ലി​യ വി​പ​ത്ത് ഒ​ഴി​വാ​ക്കി​യ കീ​ന​നെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യിരിക്കുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.