മഴ എന്നത് സാധാരണ എല്ലാ മനുഷ്യര്‍ക്കും പ്രിയപ്പെട്ട ഒന്നാണല്ലൊ. മഴ കാണുവാനും അത് നനയുവാനും കൊതിക്കാത്തവര്‍ വളരെ കുറവാണ്. രൗദ്രഭാവം ഒഴിച്ചാല്‍ മഴ പ്രകൃതിയെ അണിയിച്ചൊരുക്കുന്നു എന്നുതന്നെ പറയാം.

എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും മഴ ഇഷ്ടപ്പെട്ട ഒന്നാണ്. അത്തരത്തിലൊന്നാണ് യോഗ് എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വീഡിയോയില്‍ മഴയത്ത് വീടിന്‍റെ ഓരത്തായി ഇരിക്കുന്ന ഒരു നായക്കുഞ്ഞിനെ കാണാം. അത് ആദ്യമായിട്ടാണ് മഴ കാണുന്നതെന്ന് തോന്നുന്നു. ഓരോ മഴത്തുള്ളിയേും കുസൃതിയോടെ തട്ടിത്തെറിപ്പിക്കുന്ന നായക്കുട്ടി കാണികളുടെ മനം കവരുകയാണ്.

എന്തിനേറെ ചില മഴത്തുള്ളികളെ അത് കടിക്കാനായി ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏതായാലും വെെറലായി മാറിയ ഈ വീഡിയോ രണ്ടുദശലക്ഷത്തിലധികം ആളുകള്‍ ഇതുവരെ കണ്ടുകഴിഞ്ഞു.

നിരവധി രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.