ആ​റാം നി​ല, വീ​ഴു​ന്ന കു​ട്ടി, അ​ദ്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ; വൈ​റ​ലാ​യി വീ​ഡി​യോ
ആ​റാം നി​ല​യി​ൽ​നി​ന്നു താ​ഴേ​ക്കു വീ​ണ മൂ​ന്നു വ​യ​സു​കാ​ര​നെ നാ​ട്ടു​കാ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ചോം​ഗിം​ഗി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം.

അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് ആ​റാം നി​ല​യി​ലെ അ​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ കു​ട്ടി ഒ​റ്റ​യ്ക്കാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ട്. കു​ട്ടി ബാ​ൽ​ക്ക​ണി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​വ​ർ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

ബാ​ൽ​ക്ക​ണി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി അ​ൽ​പ്പ​നേ​ര​ത്തി​നു ശേ​ഷം താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം വ​ലി​യ പു​ത​പ്പു​ക​ൾ ചേ​ർ​ത്തു പി​ടി​ച്ച് ആ​ളു​ക​ൾ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.