നാ​ലാ​ഞ്ചി​റ മാ​ര്‍ ബ​സേ​ലി​യോ​സ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ത്രിദിന അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം തുടങ്ങി
Saturday, April 20, 2024 6:37 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ലെ ഈ-​മൊ​ബി​ലി​റ്റി, പ​വ​ര്‍ ക​ണ്‍​ട്രോ​ള്‍, സ്മാ​ര്‍​ട്ട് സി​സ്റ്റം​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ന്‍​സ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ആ​ര്‍. ജ്യോ​തി​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ അ​ഭി​വ​ന്ദ്യ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ർ​പ്പ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സൗ​രോ​ര്‍​ജ്ജ​വും ഹൈ​ഡ്ര​ജ​ന്‍ പോ​ലു​ള്ള ഹ​രി​ത ഇ​ന്ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് കാ​ര്‍​ബ​ണ്‍ നി​ര്‍​ഗ​മ​നം കു​റ​യ്ക്കു​വാ​നു​ള്ള ഊ​ര്‍​ജ​രം​ഗ​ത്തെ ഗ​വേ​ഷ​ണ പ​ര്യ​വേ​ഷ​ണ​ങ്ങ​ളി​ല്‍ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ന് ഏ​റെ വി​ക​സ​ന സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് ജ്യോ​തി​ലാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്‍​ജി​നീ​യ​റിം​ഗ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, ഐ ​ട്രി​പ്പി​ള്‍ ഇ ​കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ​യും, കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും, കോ​ള​ജി​ലെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ ണ് ​കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഐ ​ട്രി​പ്പി​ള്‍ ഇ ​കേ​ര​ള ഘ​ട​കം വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​ബി​ജു​നാ കു​ഞ്ഞ്, കേ​ര​ളാ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല റി​സ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ഐ ​ട്രി​പ്പി​ള്‍ ഇ ​കേ​ര​ള ഘ​ട​കം സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​കെ. ബി​ജു, കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​ജോ​ണ്‍ വ​ര്‍​ഗീ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​ബ്ര​ഹാം ടി. ​മാ​ത്യു, കോ​ണ്‍​ഫ​റ​ന്‍​സ് ക​ണ്‍​വീ​ന​ര്‍ ഡോ. ​ഏ​ലി​സ​ബ​ത്ത് വ​ര്‍​ഗീ​സ്, സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ര്‍ ഡോ. ​ഷാ​ലു ജോ​ര്‍​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കോ​ണ്‍​ഫ​റ​ന്‍​സ് ഇ​ന്നു സ​മാ​പി​ക്കും. കേ​ര​ള ഐ​ടി മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​നു​കു​മാ​രി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ​വ. എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ബാ​ര്‍​ട്ട​ണ്‍ ഹി​ല്‍ പ്രി​ന്‍​സി​പ്പ​ലും, ഐ ​ട്രി​പ്പി​ള്‍ ഇ ​കേ​ര​ള ഘ​ട​കം കോ​ണ്‍​ഫ​റ​ന്‍​സ് ആ​ക്ടി​വി​റ്റി ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യ ഡോ. ​ജി. ഷൈ​നി ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.