കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Tuesday, June 3, 2025 2:19 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക്കി​ടെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ള്‍ ജ​ല്‍​പാ​ല്‍​ഗു​രി സ്വ​ദേ​ശി സ​ബേ​ന്ദ്ര​നാ​ഥ് ദു​ഖ്വ (40) ആ​ണ് മ​രി​ച്ച​ത്.

കു​മാ​ര​പു​രം റോ​സ് ഗാ​ര്‍​ഡ​നി​ലെ പ​ണി ന​ട​ന്നു​വ​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ല്‍ നി​ന്ന് കാ​ല്‍​വ​ഴു​തി താ​ഴേ​ക്കു വി​ഴു​ക​യാ​യി​രു​ന്നു. സെ​ല്ലാ​റി​ലെ കോ​ണ്‍​ക്രീ​റ്റ് പ്ര​ത​ല​ത്തി​ല്‍​നി​ന്നാ​ണ് കാ​ല്‍​വ​ഴു​തി​യ​ത്.

ഉ​ട​ന്‍​ത​ന്നെ സ​ബേ​ന്ദ്ര​നാ​ഥി​നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​നാ​യി​ല്ല. മൃ​ത​ദേ​ഹം മേ​ല്‍​ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്കു കൊ​ണ്ടു​പോ​യി.