അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ ജ്വ​രം മു​ഖ​വൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ നിന്നു തന്നെ; രോഗകാരികളെ കണ്ടെത്തി
Tuesday, June 3, 2025 6:13 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് മു​ഖ​വൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ വെ​ള്ള​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​ര അണുക്ക ളുണ്ടെന്ന് സ്ഥി​രീ​ക​രി​ച്ചു.​

ഇ​വി​ടെ​ കു​ളി​ച്ച മൂ​ന്നു കു​ട്ടി​ക​ള്‍​ക്ക് അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രി​സ​ര​വാ​സി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ന് ഒ​ടു​വി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വെ​ള്ളം പ​ബ്ലി​ക് ലാ​ബി​ലേ​യ്ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സമാണ് പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്ത് വ​ന്ന​ത്. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​നാ​സ്ഥ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർന്നു. ​ക്ഷേ​ത്ര​ക്കു​ള​ത്തി​ലെ​ത്തി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി.