ഫയ​ര്‍​ഫോ​ഴ്‌​സ് വാഹനം തടഞ്ഞ യുവാവിനെതിരേ പരാതി
Tuesday, June 3, 2025 6:13 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഫയ​ര്‍​ഫോ​ഴ്‌​സി​ന്‍റെ വാ​ഹ​ന​ത്തെ ത​ട​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​നേ​രേ ക​യ​ര്‍​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡ്യൂ​ട്ടി ത​ട​സപ്പെ​ടു​ത്തു​ക​യും ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്ത ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​ള്‍​ക്കെ​തി​രേ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ട്ടം ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ജൂ​ണ്‍ ഒ​ന്നി​ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

കാ​ര്യ​വ​ട്ടം എ​ന്‍​ജി. കോ​ള​ജി​നു സ​മീ​പം മ​രം വീ​ണ​ത​റി​ഞ്ഞ് അ​വി​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ചാ​ക്ക സ്റ്റേ​ഷ​നി​ലെ മ​ള്‍​ട്ടി യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ത്തെ​യും സീ​നി​യ​ര്‍ ഫ​യ​ര്‍​ ആ​ൻഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യു​മാ​ണ് ശ്രീ​കാ​ര്യം ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ ആ​ള്‍ ത​ട​ഞ്ഞ​ത്. ഇ​യാ​ള്‍ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ സ്‌​കൂ​ട്ട​ര്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തു ക​ണ്ട് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​യാ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ വാ​ഹ​ന​ത്തി​ലി​ടി​ക്കു​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

ഇ​തോ​ടെ ഇ​യാ​ള്‍ സ്‌​കൂ​ട്ട​ര്‍ നി​ര്‍​ത്തി ഫ​യ​ര്‍​ഫോ​ഴ്‌​സ്‌​വാ​ഹ​ന​ത്തെ ത​ട​യു​ക​യും ആ​ക്രോ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തു സം​ബ​ന്ധി​ച്ചാ​ണ് ചാ​ക്ക സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.