വ​ര്‍​ണാ​ഭ​മാ​യി പ്ര​വേ​ശ​നോ​ത്സ​വം
Tuesday, June 3, 2025 6:13 AM IST
തി​രു​വ​ന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നു തു​ട​ക്കം. അ​റി​വി​ന്‍റെ അ​ക്ഷ​ര മ​ധു​രം നു​ക​രാ​ന്‍ കു​രു​ന്നു​ക​ള്‍ വീ​ണ്ടും സ്‌​കൂ​ളു​ക​ളി​ലേ​ക്ക്. ര​ണ്ട് മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു​ശേ​ഷം പു​ത്ത​ന്‍ കു​ട​യും ബാ​ഗു​മാ​യി സ്‌​കൂ​ളു​ക​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് കു​രു​ന്നു​ക​ള്‍.

മ​ഴ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ ദി​വ​സം ത​ന്നെ മ​ഴ ന​ന​യാ​നു​ള്ള ഭാ​ഗ്യം ഇ​ക്കു​റി കു​ട്ടി​ക​ള്‍​ക്കു​ണ്ടാ​യി​ല്ല. നി​റ​ക​ണ്ണു​ക​ളു​മാ​യെ​ത്തി​യ കു​രു​ന്നു​ക​ളെ സ്വീ​ക​രി​ക്കാ​നാ​യി മി​ക്ക​വി​ദ്യാ​ല​യ മു​റ്റ​ങ്ങ​ളും വ​ര്‍​ണ ബ​ലൂ​ണു​ക​ളും പൂ​ക്ക​ളും കൊ​ണ്ട് അ​ല​ങ്കൃ​ത​മാ​യി​രു​ന്നു. മി​ഠാ​യി​ക​ളും താ​ള​വാ​ദ്യ​ങ്ങ​ളു​മാ​യാ​ണ് സ്‌​കൂ​ള്‍ മു​റ്റ​ത്തെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ധ്യാ​പ​ക​ര്‍ സ്വീ​ക​രി​ച്ച​ത്. അ​ച്ഛ​നും അ​മ്മ​യും ത​നി​ച്ചാ​ക്കി പോ​കു​മോ​യെ​ന്ന പേ​ടി​യി​ല്‍ ക​ര​യു​ന്ന കു​ഞ്ഞു​ങ്ങ​ളും അ​വ​രെ സ​മാ​ധാ​നി​പ്പി​ക്കു​ന്ന കൂ​ട്ടു​കാ​രും പ​തി​വു​കാ​ഴ്ച​യാ​യ​പ്പോ​ള്‍ ര​ണ്ടുമാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കൂ​ട്ടു​കാ​രെ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷം അ​ല്‍​പം മു​തി​ര്‍​ന്ന കു​ട്ടി​ക​ള്‍ പ​ങ്കു​വ​ച്ചു.

മ​ണ​ക്കാ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളെ പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​ത്തി​യ​തു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യാ​ണ്. ഒ​ന്നാം ക്ലാ​സി​ലേ​ക്കും എ​ല്‍​കെ​ജി​യി​ലേ​ക്കും എ​ത്തി​യ കു​ട്ടി​ക​ളെ താ​ല​പ്പൊ​ലി​യു​മാ​യാ​ണ് ഇ​വി​ടെ സ്വീ​ക​രി​ച്ച​ത്. എ​ല്‍​കെ​ജി കു​രു​ന്നു​ക​ള്‍​ക്ക് ഡി​വി​ഷ​ന്‍ അ​നു​സ​രി​ച്ച് ഓ​രോ കി​ളി​ക​ളു​ടെ പേ​രു​ള്ള തൊ​പ്പി​യും ഒ​ന്നാം ക്ലാ​സു​കാ​ര്‍​ക്ക് തു​മ്പി​ക​ളു​ടെ നി​റ​മ​നു​സ​രി​ച്ചു​ള്ള തൊ​പ്പി​യും അ​ണി​യി​ച്ചി​രു​ന്നു.

തൈ​ക്കാ​ട് മോ​ഡ​ല്‍ എ​ല്‍​പി​എ​സി​ല്‍ നാ​രാ​ങ്ങാ​മി​ഠാ​യി​യും ജീ​ര​ക​മി​ഠാ​യി​യും ഉ​പ്പി​ലി​ട്ട​തു​മു​ള്ള ക​ട​യും അ​ക്ഷ​ര​ങ്ങ​ള്‍ നി​റ​ച്ച തോ​ണി​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. പു​തു​മോ​ടി​യാ​ക്കി​യ കോ​ട്ട​ണ്‍​ഹി​ല്‍ ഗ​വ​. എ​ല്‍​പി​എ​സി​ല്‍ പു​തു​താ​യെ​ത്തി​യ കു​ട്ടി​ക​ളെ മ​ധു​രം ന​ല്‍​കി സ്വീ​ക​രി​ച്ച​ത് ഉ​ദ്ഘാ​ട​ക​ന്‍ കൂ​ടി​യാ​യ മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ടാ​യി​രു​ന്നു. അ​മ്മ​യെ നോ​ക്കി ക​ര​യു​ന്ന കു​ഞ്ഞു​ങ്ങ​ളെ അ​ദ്ദേ​ഹം മാ​ജി​ക്കി​ലൂ​ടെ പാ​ട്ടി​ലാ​ക്കി. അ​ക്ഷ​ര​ങ്ങ​ള്‍ കോ​ര്‍​ത്ത പ​ട്ട​വും ബ​ലൂ​ണും സ​ര്‍​ഗ​ശേ​ഷി പ്ര​ക​ടി​പ്പി​ക്കു​ന്ന ചു​വ​രും കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ച്ചു. സ്‌​കൂ​ളി​ലെ ക്രാ​ഫ്ട് ടീ​ച്ച​ര്‍ ഒ​രു​ക്കി​യ മു​യ​ല്‍​ത്തൊ​പ്പി അ​ണി​യി​ച്ചാ​ണ് ന​വാ​ഗ​ത​രെ ക്ലാ​സു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സെ​ന്‍റ് ജോ​ൺ​സ് സ്കൂൾ

തി​രു​വ​ന​ന്ത​പു​രം : നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌ടർ പു​ളി​യ​റ ശ്രീ​ധ​ര​ൻ ഉദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.ജോ​സ് ച​രു​വി​ൽ അ​ധ്യ​ക്ഷ​ത​വഹിച്ചു. യോ​ഗ​ത്തി​ൽ പ്ര​ഫ. ഡോ. ​ഗ്ലാ​ഡ്സ്റ്റ​ൺ രാ​ജ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ജീ​ഷ് കു​മാ​ർ,കൗ​ൺ​സി​ല​ർ ജോ​ൺ​സ​ൺ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്രൈ​സ്റ്റ് ന​ഗ​ര്‍ സ്‌​കൂ​ൾ

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രിവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൈ ​കോ​ര്‍​ത്തു​കൊ​ണ്ട് ക്രൈ​സ്റ്റ് ന​ഗ​ര്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വം. ക്രൈ​സ്റ്റ് ന​ഗ​ര്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ലൂ​ര്‍​ദ് ഫൊ​റോ​ന വി​കാ​രി​യു​മാ​യ റ​വ.​ഡോ. ജോ​ണ്‍ തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി ഉ​പേ​ക്ഷി​ച്ച് മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​ക്കു​ന്ന​തി​നു പു​തു​ത​ല​മു​റ​യ്ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രൈ​സ്റ്റ് ന​ഗ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ ഫാ.​പോ​ള്‍ മ​ങ്ങാ​ട് സി​എം​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ച​ട​ങ്ങി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സേ​വ്യ​ര്‍ അ​മ്പാ​ട്ട് സി​എം​ഐ പ​താ​ക ഉ​യ​ര്‍​ത്തി. പ്രോ​ഗ്രാം ക​ണ്‍​വീ​ണ​ര്‍​മാ​രാ​യ കെ.​വൈ. ബി​ന്ദു, ദീ​പ്തി ദി​ലീ​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഐ​ശ്വ​ര്യ നാ​യ​ര്‍ ന​ന്ദി പ​റ​ഞ്ഞു.

ല​യോ​ള സ്‌​കൂ​ൾ

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ല​യോ​ള സ്‌​കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ അ​തി​പ്ര​സ​രം ഒ​ഴി​വാ​ക്കി സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും പ്ര​കൃ​തി സം​ര​ക്ഷ​ണ മ​നോ​ഭാ​വ​മു​ള​ള​വ​രു​മാ​യി യു​വ ത​ല​മു​റ വ​ള​ര്‍​ന്നു വ​ര​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. സ്‌​കൂ​ള്‍ മാ​നേ​ജ​റും റ​ക്ട​റു​മാ​യ ഫാ.​സ​ണ്ണി കു​ന്ന​പ്പ​ള്ളി​ല്‍ എ​സ്ജെ, സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​റും പ്രി​ന്‍​സി​പ്പ​ലു​മാ​യ റ​വ.​ഡോ. സാ​ല്‍​വി​ന്‍ അ​ഗ​സ്റ്റി​ന്‍ എ​സ്​ജെ, സി​ബി​എ​സ്ഇ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റം​ല​റ്റ് തോ​മ​സ് എ​സ്​ജെ, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി (സ്റ്റേ​റ്റ്) പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജി​ജി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഞ്ജു ദീ​പ​ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ഷോ​ണ്‍ നി​ക്കോ​ളാ​സ് സ്വാ​ഗ​ത​വും ഹൃ​ദ്യ ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു. പു​തു​താ​യി സ്‌​കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ത്യേ​ക സ്വീ​ക​ര​ണ​വും ഒ​രു​ക്കി​യി​രു​ന്നു. പ്ര​വേ​ശ​നോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ

നെയ്യാ​റ്റി​ന്‍​ക​ര : എം​എ​ല്‍​എ അ​ങ്കി​ളി​നോ​ടൊ​പ്പം വി​ള​ക്ക് തെ​ളി​ച്ച​പ്പോ​ള്‍ ഒ​ന്നാം ക്ലാ​സു​കാ​രി അ​ഭി​ശ്രീ​ക്ക് ഇ​ര​ട്ടി സ​ന്തോ​ഷം. സ​ദ​സി​ലെ കൂ​ട്ടു​കാ​രെ​ല്ലാം നി​റ​ഞ്ഞ മ​നസോ​ടെ ക​ര​ങ്ങ​ള്‍ ചേ​ര്‍​ത്ത് പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ സം​ഗീ​താ​ന്ത​രീ​ക്ഷം തീ​ര്‍​ത്തു. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സ്സി​ലെ ന​ഗ​ര​സ​ഭാ​ത​ല സ്കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ ച​ട​ങ്ങി​ലാ​ണ് ഈ ​സ്നേ​ഹ​ക്കാ​ഴ്ച തെ​ളി​ഞ്ഞ​ത്. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ ഡോ. ​എം.​എ സാ​ദ​ത്ത്, എ​ന്‍.​കെ അ​നി​ത​കു​മാ​രി, കൗ​ണ്‍​സി​ല​ര്‍ കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, സെ​ക്ര​ട്ട​റി സാ​ന​ന്ദ​സിം​ഗ്, ഹെ​ഡ്മി​സ്ട്ര​സ് പ്ര​ഭ, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

മാ​രാ​യ​മു​ട്ടം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം സി.​കെ ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍, ബ്ലോ​ക്ക് - ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, എ​സ്.​എം.​സി - പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍, സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍ ‍ സം​ബ​ന്ധി​ച്ചു.

ഓ​ല​ത്താ​ന്നി വി​ക്ട​റി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഇ.​ഒ ഷി​ബു പ്രേം​ലാ​ല്‍, സ്കൂ​ള്‍ മാ​നേ​ജ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

അ​രു​മാ​നൂ​ര്‍ എം.​വി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര ബി.​ആ​ര്‍.​സി ത​ല പ്ര​വേ​ശ​നോ​ത്സ​വം അ​ഡ്വ. എം. ​വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​വാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ലോ​റ​ന്‍​സ് അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്യ​ദേ​വ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷി​നു, ശ്രീ​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ഗേ​ൾ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം.​എ സാ​ദ​ത്ത്, സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ​യും സ്കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എം​എ​ല്‍​എ യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് -മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഹാ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ്കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ലാ​ലി റ്റി.​ജെ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ഊ​രൂ​ട്ടു​കാ​ല ഗ​വ. ഐ.​ടി.​ഇ യി​ലെ പ്ര​വേ​ശ​നോ​ത്സ​വം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ അ​ഡ്വ. സ​ജി​ന്‍​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. ര​തീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. പ്രി​ന്‍​സി​പ്പ​ല്‍ ഡി.​എ​സ് ഷീ​ലു​കു​മാ​ര്‍, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ വ​ത്സ​ല​കു​മാ​രി, ഡോ. ​ജ​യ​കു​മാ​ര്‍, ശ്രീ​ല​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ടു​കാ​ല്‍ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സ്സി​ലെ പ്ര​വേ​ശ​നോ​ത്സ​വം അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​വി മ​ന്‍​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജി അ​ധ്യ​ക്ഷ​നാ​യി.​സി. അ​നി​ത കെ.​എ.​എ​സ് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

വ്ളാ​ത്താ​ങ്ക​ര വൃ​ന്ദാ​വ​ന്‍ ഹൈ​സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. യു.​എ​സ്.​എ​സ് സ്കോ​ള​ര്‍​ഷി​പ്പ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ക്ഷ​ര​ത്തി​രി തെ​ളി​ച്ചാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. ജ​ന​പ്ര​തി​നി​ധി​ക​ളും സ്കൂ​ള്‍ അ​ധി​കൃ​ത​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ച്ചു.

പേ​രൂ​ര്‍​ക്ക​ടയിൽ കളർഫുള്ളായി

പേ​രൂ​ര്‍​ക്ക​ട: പ്ര​വേ​ശ​നോ​ത്സ​വം പേ​രൂ​ര്‍​ക്ക​ട ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക​ള​ര്‍​ഫു​ള്ളാ​യി. തി​രു​വ​ന​ന്ത​പു​രം അ​സി. ക​ള​ക്ട​ര്‍ ഡോ. ​ശി​വ​ശ​ക്തി​വേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പിടിഎ പ്ര​സി​ഡ​ന്‍റ് അ​ഭ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ബി​ന്ദു ശി​വ​ദാ​സ്, പ്ര​ഥ​മാ​ധ്യാ​പി​ക പ​ഞ്ച​മി, മു​ന്‍ പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. ഉ​ഷ, പിടിഎ പ്ര​സി​ഡ​നന്‍റ് ശു​ഭ ഉ​ദ​യ​ന്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്റ് ദീ​പ എ​ല്‍​സ എ​ഡ്വി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ​പ്ല​സ് നേ​ടി​യ 22 വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും യുഎ​സ്എ​സ് പ​രീ​ക്ഷ​യി​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പ് നേ​ടി​യ 15 വി​ദ്യാ​ര്‍​ഥിനി​ക​ളെ​യും പ്ല​സ് ടു ​സ​യ​ന്‍​സി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥിനി​ക​ളെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.


കിരീ​ടം ധ​രി​ച്ച് മ​ധു​രം നു​ണ​ഞ്ഞ് ന​വാ​ഗ​ത​ർ ക്ലാ​സി​ൽ

നേ​മം: അ​ധ്യാ​പ​ക​ർ ന​ൽ​കി​യ കി​രീ​ട​വും ധ​രി​ച്ച് മ​ധു​രം നു​ക​ർ​ന്ന് തീ​വ​ണ്ടി പോ​ലെ മ​നോ​ഹ​ര​മാ​ക്കി​യ ഒ​ന്നാം ക്ലാ​സി​ലേ​ക്ക് ര​ക്ഷി​താ​ക്ക​ളു​ടെ കൈ​പ്പി​ടി​ച്ച് അ​വ​ർ ന​ട​ന്നു​ക​യ​റി. സ്കൂ​ളി​ൽ നി​ന്ന് വ​ർ​ണ ബ​ലൂ​ണു പി​ടി​ച്ച് സെ​ൽ​ഫി​യെ​ടു​ത്ത് അ​ഭി​മാ​ന​ത്തോ​ടെ പ്ര​വേ​ശ​നോ​ത്സ​വ ഗാ​നം പാ​ടി ഒ​ന്നാം ക്ലാ​സി​ലെ ഒ​ന്നാം ദി​നം കൂ​ട്ടു​കാ​ർ ക​ള​റാ​ക്കി.​ക​ല്ലി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​വേ​ശ​നോ​ത്സ​വം നേ​മം ഗ​വ.​യു.​പി.​എ​സി​ലാ​ണ് ന​ട​ന്ന​ത്.

2024 വ​ർ​ഷ​ത്തെ എ​ൽ എ​സ് എ​സ് സ്കോ​ള​ർ​ഷി​പ്പ് നേ​ടി​യ ശി​ഖ, നി​വേ​ദി​ത ,ആ​ന​ന്ദ്, സൂ​ര്യ​ദേ​വ് ,അ​നാ​മി​ക എ​സ്. ഇ​ന്ദ്ര​ൻ , ഗാ​യ​ത്രി അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ക്ഷ​ര​ദീ​പം തെ​ളി​ച്ചു.​പ്ര​സി​ഡ​ന്റ് എം.​സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ,വൈ​സ് പ്ര​സി​ഡ​ൻ്റ് എ​ൽ ശാ​ന്തി​മ​തി,വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​സ്. പ്രീ​താ​റാ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ച​ന്തു കൃ​ഷ്ണ, ഇ.​ബി. വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​വേ​ശ​നോ​ത്സ​വ ഗാ​ന​ത്തി​ന്റെ ദൃ​ശ്യാ​വി​ഷ്ക്കാ​രം കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഉ​ത്സ​വ​പ്ര​തീ​തി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​തി​ഥി​ക​ൾ ന​വാ​ഗ​ത​രെ വ​ര​വേ​റ്റ് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

, വെ​ള്ളാ​യ​ണി എം.​എ​ന്‍.​എ​ല്‍.​പി. സ്‌​കൂ​ള്‍, ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് ഹ​യ​ര്‍​സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍, ക​രു​മം യു​പി സ്‌​കൂ​ള്‍, പാ​പ്പ​നം​കോ​ട് ​എ​ല്‍.​പി.​എ​സ്, പൂ​ഴി​ക്കു​ന്ന് ​ഡ​ബ്ല്യു​എ​ല്‍​പി​എ​സ്, പാ​പ്പ​നം​കോ​ട് അ​ന​ന്ത​പു​രി മോ​ഡ​ല്‍ ​സ്‌​കൂ​ള്‍, ശാ​ന്തി​വി​ള ന്യൂ ​യു.​പി.​എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു.  



ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ 57 പേ​ര്‍ വിദ്യാലയ മുറ്റത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​മൊ​ട്ടാ​കെ സ്‌​കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​നോ​ത്സവം ന​ട​ക്കു​മ്പോ​ള്‍ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ നി​ന്നും ഇ​ക്കു​റി സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​യ​ത് 57 കു​ട്ടി​ക​ള്‍. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​ത്. ഇ​വ​ര്‍​ക്ക് എ.​എ. റ​ഹിം എം​പി ഉ​പ​ഹാ​ര​ങ്ങ​ളും മ​ധു​ര​വും ന​ല്‍​കി സ്‌​കൂ​ളി​ലേ​ക്ക് യാ​ത്ര​യാ​ക്കി. ശി​ശു​ക്ഷേ​മ സ​മി​തി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ല്‍​കെ​ജി, യു​കെ​ജി വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് 15 പേ​രും ഒ​ന്നാം ക്‌​ളാ​സി​ലേ​ക്ക ഏ​ഴു പേ​രും ത​ങ്ങ​ളു​ടെ സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി​യ​ത് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍​ഗോ​പി​യു​ടെ കൈ ​പി​ടി​ച്ചാ​ണ്. ര​ണ്ടു മു​ത​ല്‍ പ്ല​സ് ടു ​വ​രെ ക്‌​ളാ​സു​ക​ളി​ലാ​യി പ​ഠി​ക്കു​ന്ന മ​റ്റ് 34 കു​ട്ടി​ക​ളും ഇ​വ​ര്‍​ക്കൊ​പ്പം സ്‌​കൂ​ളി​ലെ​ത്തി.
കു​ട്ടി​ക​ളി​ല്‍ 15 പേ​ര്‍ പ​ട്ടം ഗേ​ള്‍​സി​ലും 42 പേ​ര്‍ മോ​ഡ​ല്‍ എ​ല്‍​പി​എ​സി​ലും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. കൊ​ല്ലം ശി​ശു​ക്ഷേ​മ സ​മി​തി​യി​ല്‍ നി​ന്ന് 17 കു​ട്ടി​ക​ളും ആ​ല​പ്പു​ഴ​യി​ല്‍ അ​ഞ്ചും പ​ത്ത​നം​തി​ട്ട​യി​ലും മ​ല​പ്പു​റ​ത്തും ഒ​ന്‍​പ​തു വീ​ത​വും എ​റ​ണാ​കു​ള​ത്ത് ഒ​ന്നും പാ​ല​ക്കാ​ട് ഏ​ഴും കോ​ഴി​ക്കോ​ടും കാ​സ​ര്‍​കോ​ടും നാ​ലു കു​ട്ടി​ക​ള്‍ വീ​ത​വും സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി.

വികെ കാ​ണി സ്കൂ​ളി​ൽ

വി​തു​ര: വികെ കാ​ണി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ൻ്റ് ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. മു​ൻ പ്ര​ഥ​മ​ധ്യാ​പി​ക അ​നി​ത ടീ​ച്ച​ർ പ്രവേശനോത്സവം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഴു​ത്തു​കാ​രി ഡോ.​ബീ​ന മു​ഖ്യ അ​ഥി​തി​യാ​യി.​സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ അ​ഭി​ലാ​ഷ് ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത, ബ്ലോ​ക്ക് മെ​മ്പ​ർ ക​ണ്ണ​ൻ എ​സ് ലാ​ൽ , എ​സ്എംസി ചെ​യ​ർ​മാ​ൻ സാ​ജു, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​ന്ധ്യ എ​സ്.നാ​യ​ർ, പിടിഎ ​വൈസ് പ്ര​സി​ഡ​ന്‍റ് സ​ഫീ​ന തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ബെത്‌ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂൾ

തിരുവനന്തപുരം : ബെത്‌ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂളിലെപ്ര​വേ​ശ​നോ​ത്സ​വം​ ല​യോ​ള കോ​ള​ജ് അ​സി.​പ്രഫ. ഫാ.​ര​ഞ്ജി ജോ​ർ​ജ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഫി​ൽ​സി മാ​ട​മാ​ത്ര, റ​വ.സി.​സി​സി കു​ഴി​പ്പ​ള്ളി ലോ​ക്ക​ൽ മാ​നേ​ജ​ർ, സി​സ്റ്റ​ർ റോ​സ്‌​മി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​നി എ​ൽ. രാ​ജ്. എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പങ്കെടുത്തു.


നെടുമങ്ങാട് മേഖലയിലെ സ്കൂളുകൾ

നെ​ടു​മ​ങ്ങാ​ട് : അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ലെ പ്ര​വേ​ശ​നോ​ത്സ​വം സ്കൂ​ൾ മാ​നേ​ജ​ർ ജി.എ​സ്.സ​ജി​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.പ്രി​ൻ​സി​പ്പൽ എസ്.സി​ന്ധു സ്കൂ​ൾ കോ​ർഡി​നേ​റ്റ​ർ​മാ​രാ​യ വൃ​ന്ദ നാ​യ​ർ, പി.ക​വി​ത, ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചു​ള്ളി​മാ​നൂ​ർ എ​സ്എ​ച്ച്്‌ യുപി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വാ​ർ​ഡ് മെ​മ്പ​ർ ഷീ​ബ ബീ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​മാ​നേ​ജ​ർ ഫാ. ടി.ബി​നു സ​ന്ദേ​ശം ന​ൽ​കി. പിടിഎ ​പ്ര​സി​ഡ​ന്‍റ് ജെ.​ഷി​ബു​ അ​ധ്യ​ക്ഷ​ത​വഹിച്ചു. യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ​ൽ.​ലോ​റ​ൻ​സ്,ബ്ലോ​ക്ക് മെ​മ്പ​ർ ശ്രീ​കു​മാ​ർ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി കൊ​ച്ചു​വി​ള അ​ൻ​സാ​രിഎ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ദ്യാ​ധി​രാ​ജ എ​ൽ​പി സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വം നെ​ടു​മ​ങ്ങാ​ട് സ​ബ് ഇ​ൻ​സ്‌​പെ​ക്‌ടർ ഓ​ഫ് പോ​ലീ​സ് സ​ന്തോ​ഷ്‌ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​തവഹിച്ചു. ഹെ​ഡ്മാ​സ്റ്റ​ർ അ​നീ​ഷ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ , എ​സ്ആ​ർജി ​ക​ൺ​വീ​ന​ർ​മാ​രാ​യ അ​ൽ​ത്താ​ഫ്, സാ​ബി​റ, ബി.​ജി.സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ര​കു​ളം ജിവിഎ​ച്ച്എ​സ്എ​സി​ലെ പ്ര​വേ​ശ​നോ​ത്സ​വം ക​ര​കു​ളം ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി .​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മാ​താ​രം ജോ​ബി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പിടിഎ പ്ര​സി​ഡ​ന്‍റ് കെ.​ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​ത​ വഹിച്ചു.

ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തുത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം കു​ള​പ്പ​ട ഗ​വ.എ​ൽപി സ്കൂ​ളി​ൽ ജി.​സ്റ്റീ​ഫ​ൻ എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ല​ളി​ത അ​ധ്യ​ക്ഷ​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​സ്.​ശേ​ഖ​ര​ൻ, ഒ.​എ​സ്.​ല​ത, സ​ജീ​ന കാ​സിം, അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക എം.​ടി.​രാ​ജ​ല​ക്ഷ്മി, പിടിഎ പ്ര​സി​ഡ​ന്‍റ് രാ​ഗി​ണി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.