ഛത്തീ​സ്‌​ഗഡ് അറസ്റ്റ് : തി​രു​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഇ​ട​വ​ക​ പ്രതിഷേധിച്ചു
Sunday, August 3, 2025 6:39 AM IST
നെ​യ്യാ​റ്റി​ൻ​ക​ര : ഛത്തീ​സ്‌​ഗ​ഡി​ൽ മ​നു​ഷ്യ​ക്ക​ട​ത്തും മ​ത​പ​രി​വ​ർ​ത്ത​ന​വും ആ​രോ​പി​ച്ച് സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളാ​ൽ ആ​ൾ​ക്കൂ​ട്ട​വി​ചാ​ര​ണ ന​ട​ത്തി. ഭ​ര​ണ​കൂ​ട​ത്തെ നി​ഷ്പ്ര​ഭ​മാ​ക്കി അ​റ​സ്റ്റുചെ​യ്ത ക​ന്യാ​സ് ത്രീ​ക​ളെ അ​ടി​യ​ന്തര​മാ​യി വി​മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു തി​രു​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​സാ​യാ​ഹ്ന​വും മാ​ർ​ച്ചും സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബി​ൻ​രാ​ജ്, സി​സ്റ്റ​ർ ലൗ​ലി സി​റി​യ​ക്, കേ​ര​ളാ ലാ​റ്റി​ൻ കാ​ത്തൊ​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​ത നേ​താ​ക്ക​ളാ​യ തി​രു​പു​റം ഷാ​ജി​കു​മാ​ർ, സി.ടി. അ​നി​ത, പി. ​ഗ്രി​ഗ​റി, ആ​ർ. അ​നി​ൽ​കു​മാ​ർ, വി​ജ​യ​ദാ​സ്, ജോ​ൺ​റോ​സ്, പ്ര​ദീ​പ്, ടി. ബി​നി​ൽ​കു​മാ​ർ, കെ ​സിവൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ​രാ​ജ് ഭാ​ര​വാ​ഹി​ളാ​യ അ​തു​ൽ, അ​നൂ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.