തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Monday, August 4, 2025 12:40 AM IST
വെ​ള്ള​റ​ട : മ​രം ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ആ​റു​കാ​ണി ശാ​ന്തി​ന​ഗ​ര്‍ റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ സ​തീ​ഷ് കു​മാ​ര്‍ (42)ആ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 10 ദി​വ​സം മു​ന്പാ​ണ് ഇ​യാ​ള്‍ വ​ലി​യൊ​രു മ​ഹാ​ക​ണി മ​ര​ത്തി​ല്‍ ക​യ​റി തൂ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം.

ഇ​ന്ന​ലെ രാ​വി​ലെ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ​വ​രാ​ണ് ജീ​ര്‍​ണി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് വെ​ള്ള​റ​ട പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് മെ​മ്പ​ര്‍ സ്റ്റേ​ഷ​നി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത​നു​സ​രി​ച്ച് വെ​ള്ള​റ​ട പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് പാ​റ​ശാ​ല​യി​ല്‍ നി​ന്നും എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം മൃ​ത​ദേ​ഹം താ​ഴ്ച​യി​ല്‍ ഉ​ള്ള സ്ഥ​ല​ത്ത് നി​ന്നും നീ​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യാ​ലേ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടോ എ​ന്ന് പോ​ലീ​സി​ന് പ​റ​യാ​ന്‍ ക​ഴി​യൂ. ഭാ​ര്യ : അ​നി​ത. മ​ക്ക​ള്‍ : സ​ല്‍​മോ​ന്‍, സ്നേ​ഹാ​മോ​ള്‍.