നെടുമങ്ങാട്: നെടുമങ്ങാട് അമൃത കൈരളി വിദ്യാഭവനിലെ ക്യൂ പോസിറ്റിവ് ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) പ്രൊ വൈസ് ചാൻസലറും അക്കാദമിക്ക് വിഭാഗം ഡീനുമായ പ്രഫ. കുരുവിള ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ അമൃത വിദ്യാലയം അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സജികുമാർ, അമൃത കൈരളി വിദ്യാഭവൻ പ്രിൻസിപ്പൽ സിന്ധു, ഐക്യൂഎ കേരള ഓപ്പറേഷൻസ് ഹെഡ് ജിസ് ജോണ് സെബാസ്റ്റ്യൻ, അഭിഷേക് പ്രസന്നൻ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾക്ക് ക്വിസ് മത്സരങ്ങൾ മുഖേന പഠനം രസകരമാക്കാൻ തയാറാക്കിയ പദ്ധതിയായ ക്യൂ പോസിറ്റിവ് ക്ലബിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി ഇന്റർസ്കൂൾ ക്വിസ് ചാന്പ്യൻഷിപ്പും സംഘടിപ്പിച്ചു.
അമൃത വിശ്വവിദ്യാപീഠം, ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ (ഐക്യൂഎ), ക്യൂ ഫാക്ടറി എന്നിവരുമായി സഹകരിച്ച് നടത്തിയ ഇന്റർസ്കൂൾ ക്വിസ് ചാന്പ്യൻഷിപ്പിൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരം നടന്നു. പ്രശസ്ത ക്വിസ് മാസ്റ്റർ മഹാദേവ് നന്പ്യാർ ക്വിസ് മത്സരം നയിച്ചു.
സബ് ജൂണിയർ വിഭാഗത്തിൽ എ.എസ്. അമർനാഥ്, ഡി.എസ്. ഇന്ദ്രജിത്, പി.എസ്. ഹരിഗോവിന്ദ്, ജൂണിയർ വിഭാഗത്തിൽ ഡി. ഗോകുൽ, എസ്.എസ്. സാരംഗ്, റയാൻ മുഹമ്മദ്, സീനിയർ വിഭാഗത്തിൽ എഡ്ലിൻ ഐവിൻ ജൗണ്, കീർത്തന, ആവണി ബിനു എന്നിവർ വിജയികളായി.