ആഭരണവും പണവും മോഷ്ടിച്ച പ്രതി പിടിയിൽ
Monday, August 4, 2025 6:44 AM IST
കോ​വ​ളം: വീ​ടി​ന്‍റെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​വ​ളം പൊ​ലീ​സ് പി​ടി കൂ​ടി. വെ​ള്ളാ​ർ മൂ​പ്പ​ന്‍റെ വി​ള അ​നി​ൽ ഭ​വ​നി​ൽ അ​രു​ൺ (19) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 30നു പു​ല​ർ​ച്ച​യോ​ടെ ഹാ​ർ​ബ​ർ റോ​ഡി​ൽ വ​ട്ട​വി​ള ഹീ​ര​യി​ൽ അ​മീ​ലാ സ​ലാ​മി​ന്‍റെ വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40,000 രൂ​പ​യും ആറു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​വും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്നു.

ത​മി​ഴ്നാ​ട്ടി​ലെ വാ​ഹ​ന മോ​ഷ​ണക്കേസു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന മ​റ്റൊ​രു കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ ഉ​ൽ​പ്പെ​ട്ട മ​റ്റൊ​രു പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി കോ​വ​ളം പോലീ​സ് പ​റ​ഞ്ഞു.