ഐ​എ​സ്ആ​ർ​ഒ തൊ​ഴി​ൽ ത​ട്ടി​പ്പ് കേ​സ്: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്
Sunday, August 3, 2025 6:39 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ബ​ഹി​രാ​കാ​ശ വ​കു​പ്പി​നു കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ഐ​എ​സ്ആ​ർ​ഒ വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന വ്യാ​ജ തൊ​ഴി​ൽ റാ​ക്ക​റ്റു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വി​എ​സ്എ​സ്‌​സി മു​ന്ന​റി​യി​പ്പു ന​ൽ​കി. തൊ​ഴി​ൽ ത​ട്ടി​പ്പു കേ​സി​ൽ സം​സ്ഥാ​ന​ത്ത് അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

വി​എ​സ്എ​സ്‌​സി​യി​ൽ നി​യ​മ​ന​ത്തി​നാ​യി ഏ​തെ​ങ്കി​ലും ഏ​ജ​ന്‍റു​മാ​രെ​യോ ഏ​ജ​ൻ​സി​ക​ളെ​യോ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഒ​ഴി​വു​ക​ൾ വി​എ​സ്എ​സ് സി​യു​ടെ​യോ ഐ​എ​സ്ആ​ർ​ഒ​യു​ടെ​യോ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് വ​ഴി പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. വി​ജ്ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്ന​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്പേ​സ് ത​യാ​റാ​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു അ​നു​സൃ​ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലൂ​ടെ മാ​ത്ര​മാ​ണ്.

ഒ​ഴി​വു​ക​ൾ തി​ക​ച്ചും മെ​റി​റ്റ് അ​നു​സൃ​ത​മാ​യാ​ണ് നി​ക​ത്തു​ന്ന​ത്. കൂ​ടാ​തെ ചി​ല വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളി​ലും /സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വ്യാ​ജ​നി​യ​മ​ന വാ​ർ​ത്ത​ക​ൾ വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​രം വ്യാ​ജ നി​യ​മ​ന വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജാ​ഗ​രൂ​ക​രാ​ക​ണം.

വി​എ​സ്എ​സ്‌​സി പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​എ​സ്എ​സ്്സി​യു​ടെ​യും ഐ​എ​സ്ആ​ർ​ഒ​യു​ടെ​യും ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ (www.vssc.gov.in) / (www.siro.gov.in) പ​തി​വാ​യി സ​ന്ദ​ർ​ശി​ക്കു​ക.