തു​റ​ന്ന ജ​യി​ൽ വ​ള​പ്പി​ലെ തീ​റ്റപ്പുല്ലു​ക​ൾ കോ​ട്ടൂ​ർ ആനപരിപാലനകേന്ദ്രത്തിലേക്ക്
Sunday, August 3, 2025 6:41 AM IST
നെ​യ്യാ​ർ​ഡാം: നെ​യ്യാ​ർ​ഡാം നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ലെ തീ​റ്റ​പ്പു​ല്ലു​ക​ൾ ഇ​നി കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലെ ആ​ന​ക​ൾ​ക്ക് ഭ​ക്ഷ​ണ​മാ​കും. ഇ​തി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ്രി​സ​ൺ​സ് ആ​ൻ​ഡ് ക​റ​ക്‌ഷണ​ൽ സ​ർ​വീ​സ​സ് ഡി​ജി​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ൽ റം​ബു​ട്ടാ​ൻ, ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പും, ജ​യി​ൽ വ​ള​പ്പി​ലെ ചെ​റി​യ കു​ള​ത്തി​ൽ മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ തു​റ​ന്ന വി​ട്ടു മ​ത്സ്യ കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

തു​റ​ന്ന ജ​യി​ൽ ആ​ൻ​ഡ് കു​റ​ക്്ഷണ​ൽ ഹോം ​നെ​ട്ടു​കാ​ൽ​ത്തേ​രി സൂ​പ്ര​ണ്ട് എ​സ്.​ സ​ജീ​വ്, ജ​യി​ൽ ആ​സ്ഥാ​ന കാ​ര്യാ​ല​യം ഡി​ഐ​ജി എം​കെ വി​നോ​ദ് കു​മാ​ർ, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ന്ത ശ്രീ​കു​മാ​ർ, സാ​ക്ഷ​ര​ത കോ- ​ഓ​ർ​ഡി​നേ​റ്റ​ർ മു​രു​കദാ​സ്, രാ​ജീ​വ്, പ്രി​യ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സ​ന്നി​ഹി​ത​രാ​യി.

നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ൽ 10 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന തീ​റ്റ​പ്പു​ൽ കൃ​ഷി, സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫാ​മു​ക​ൾ​ക്കും, സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ജ​യി​ൽ വ​കു​പ്പ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ കോ​ട്ടൂ​ർ ആ​ന​പ​രി​പാ​ല​ന​കേ​ന്ദ്ര​ത്തി​ൽ 16 ആ​ന​ക​ൾ​ക്കാ​യി, ദി​നം​പ്ര​തി ഏ​ക​ദേ​ശം 2,500 കി​ലോ​ഗ്രാം തീ​റ്റ​പ്പു​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്നുണ്ട്. ഇ​തി​നാ​യി ദൂ​രസ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് തീ​റ്റ​പ്പ​ൽ എ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ കോ​ട്ടൂ​ർ ആ​ന​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നും അഞ്ചുകി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള ജ​യി​ലി​ൽ നി​ന്നു​ള്ള പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നി​ല​വി​ലെ ചെല​വി​ൽ നി​ന്നും ആ​ശ്വാ​സ​മാ​കും. ലാ​ഭ​ക​ര​മാ​യ രീ​തി​യി​ൽ ഇ​രു വ​കു​പ്പു​ക​ളി​ലും പ​ദ്ധ​തി നി​ർ​വ​ഹ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​വാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.