വി​ഴി​ഞ്ഞം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ന് ശാ​പ​മോ​ക്ഷം
Monday, August 4, 2025 6:44 AM IST
വി​ഴി​ഞ്ഞം: പ​ണി പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം കാ​ത്തു കി​ട​ന്ന വി​ഴി​ഞ്ഞ​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു ശാ​പ​മോ​ക്ഷ​മാ​കു​ന്നു. ആ​വ​ശ്യം വേ​ണ്ട യ​ന്ത്ര​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം കേ​ന്ദ്ര​ത്തി​ൽ എ​ത്തി.​

ഉ​ദ്ഘാ​ട​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സാ​ങ്കേ​തി​ക സം​വി​ധാ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ലാ​സ്റ്റി​ക് പൊ​ടി​യാ​ക്കുന്ന​തി​നും ത​രം​തി​രി​ക്കു​ന്നതി​നും കെ​ട്ടു​ക​ളാ​ക്കു​ന്ന​തി​നു​മു​ള്ള യ​ന്ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ വേ​ണ്ട​ത്. ഇ​തി​ൽ പൊ​ടി​ക്കു ന്ന​തി​നു​ള്ള യ​ന്ത്ര​മാ​ണ് ഇ​നി യെ​ത്താ​നു​ള്ള​ത്. യ​ഥാ​സ​മ​യം ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വൈ​കി യ​തെ​ന്നാ​ണ​റി​വ്.​

ദി​വ​സ​വും ഒ​രു​ട​ൺ പ്ലാ​സ്റ്റി​ക് പൊ​ടി​യാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് പ്ലാ​ന്‍റി ന്‍റെ നി​ർ​മാണം. ​പ്ര​ദേ​ശ വാ​സി​ക​ളാ​യ നി​ര​വ​ധി പേ​ർ​ക്കു തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തിനൊ​പ്പം ന​ഗ​ര​സ​ഭ​യ്ക്ക് മിക​ച്ച വ​രു​മാ​ന​വും കി​ട്ടും. ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽനി​ന്നു ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പ്ലാ​ന്‍റിലെ ത്തി​ച്ച് സം​സ്ക​രി​ച്ച് പു​ന​രു​പ​യോഗി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പ് ന​ഗ​ര​സ​ഭ​യ്ക്കു ന​ൽ​കി​യ സ്ഥ​ല​ത്താണ് ​പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്.​ നി​ലവി​ൽ 3500 ച​തു​ര​ശ്ര​യ​ടി​യു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ്ലാ​ന്‍റിന്‍റെ ന​ട​ത്തി​പ്പ്‌ ചു​മ​ത​ല ക്ലീ​ൻ കേ​ര​ള മി​ഷ​നാ​ണ് ഹ​രി​ത​ക​ർ​മസേ​നാം​ഗ​ങ്ങ​ൾ​ക്കാ​ണ് പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല. കെ​ട്ടി​ട നി​ർമാ​ണ​ത്തിന് 70​ ല​ക്ഷ​വും 20ല​ക്ഷം പ്ലാ ​ന്‍റ് സ്ഥാ​പി​ക്കാ​നും ചെ​ല​വ​ഴി​ച്ചു.