ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്
Sunday, August 3, 2025 6:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ആ​ർ. ന​ന്ദി​നി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡോ: ​കൃ​ഷ്ണ​കു​മാ​ർ, ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​ച​ന്ദ്ര​മോ​ഹ​ൻ, ഡോ: ​ല​ളി​താ കൈ​ലാ​സ്, ഡോ: ​ഹ​രി​കു​മാ​ര​ൻ നാ​യ​ർ, ഡോ: ​കൃ​ഷ്ണ ഡോ ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.