ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി; സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി
Wednesday, April 17, 2024 5:29 AM IST
നി​ല​മ്പൂ​ര്‍: ഹെ​ല്‍​ത്തി കേ​ര​ള ഇ​ന്‍​സ്പെ​ക്ഷ​ന്‍റെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്ര​വീ​ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ന്നു.

പ​രി​ശോ​ധ​ന​യി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത​തി​നും രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കാ​ത്ത​തി​നും ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. പ​രി​ശോ​ധ​ന​യി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​അ​ഞ്ജ​ന, ജെ​എ​ച്ച്ഐ​മാ​രാ​യ കെ. ​അ​നീ​ഷ്, വി​നോ​ദ് കു​മാ​ര്‍, പി.​വി. വി​ജ​യ​ല​ക്ഷ്മി, കെ.​ജി. ജി​തി​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ ഹെ​ല്‍​ത്ത് ബ്ലോ​ക്കി​ലെ ആ​റു​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ഭ​ക്ഷ​ണ ശാ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ലു​ക​ള്‍, കൂ​ള്‍​ബാ​ര്‍, ബേ​ക്ക​റി​ക​ള്‍, ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്കം 87 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ത്ത​തി​ന് പു​ള​ക്ക​ലി​ല്‍ ഒ​രു ല​ബോ​റ​ട്ട​റി അ​ട​പ്പി​ച്ചു.

മ​റ്റ് 36 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ കേ​ന്ദ്ര പു​ക​യി​ല നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചു. വ​ണ്ടൂ​ര്‍ ഹെ​ല്‍​ത്ത് ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍ വൈ​സ​ര്‍ പി.​മു​ഹ​മ്മ​ദാ​ലി, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എം. ​പ്ര​ഭാ​ക​ര​ന്‍, ആ​ര്‍.​സു​ധീ​ഷ്, എം.​എം ജ​സീ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.