സുൽത്താൻ ബത്തേരി: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ശുചിമുറി ഭാഗം തകർന്ന് വീട്ടമ്മ മരിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ സദസും നടത്തി.
ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സതീഷ് പൂതിക്കാട് അധ്യക്ഷത വഹിച്ചു.
നേതാക്കളായ ലയണൽ മാത്യു, ബാബു പഴുപ്പത്തൂർ, യൂനുസ് അലി, ടി.എൽ. സാബു, സഫീർ പഴേരി, ജോയി തേലക്കാട്, അസീസ് മാടാല, വൈ. രഞ്ജിത്ത്, ഹാരിസ് കല്ലുവയൽ, പ്രേംസുന്ദർ, ബേബി മൂഞ്ഞനാനിൽ, ശിവദാസൻ മന്ദംകൊല്ലി, ശശി കിടങ്ങിൽ, ജയരാജ് കുപ്പാടി എന്നിവർ പ്രസംഗിച്ചു.
മാനന്തവാടി: ടൗണിൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.
പി.വി. ജോർജ്, എ.എം. നിശാന്ത്, ഷിബു കെ. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, തോമസ് കൂട്ടുങ്കൽ, ഗിരിജ മോഹൻദാസ്, ലേഖ രാജീവൻ, ബിനീഷ് കുഴിനിലം, വി.യു. ജോയ് ബാബു പുളിക്കൻ തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി. യോഗത്തിൽ എ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.