തേ​ക്ക് മു​റി​ച്ചു​ നീ​ക്കി
Saturday, July 5, 2025 5:55 AM IST
പു​ൽ​പ്പ​ള്ളി: ഷെ​ഡ് ക​വ​ല​യി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ന്ന തേ​ക്ക് മു​റി​ച്ചു​നീ​ക്കി. ഷെ​ഡ് ജം​ഗ്ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഈ ​തേ​ക്കി​ന്‍റെ ഒ​രു ഭാ​ഗം ഉ​ണ​ങ്ങി​യ​തോ​ടെ കാ​റ്റി​ലും മ​ഴ​യി​ലും ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണി​രു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ലും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കും പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​രം​മു​റി​ച്ചു നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യ​ത്.