ഷു​ഗ​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ചു
Thursday, July 3, 2025 5:23 AM IST
മു​ള്ള​ൻ​കൊ​ല്ലി: കു​ട്ടി​ക​ളി​ൽ മ​ധു​ര​പ​ദാ​ർ​ഥ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, അ​തി​മ​ധു​ര വ​സ്തു​ക്ക​ളു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ ഷു​ഗ​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി ആ​ക്കാ​ന്തി​രി അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് അം​ഗം മ​ഞ്ജു ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് നോ​ബി പ​ള്ളി​ത്ത​റ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ബി​ത പൂ​ത്തോ​ട്ടാ​യി​ൽ, ചാ​ക്കോ​ച്ച​ൻ ക​ണ്ണ​ന്താ​നം, അ​ധ്യാ​പ​ക​രാ​യ കെ.​എം. നൗ​ഫ​ൽ, അ​ർ​മി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മീ​കൃ​ത ആ​ഹാ​രം, നാ​രു​ക​ളു​ടെ പ്രാ​ധാ​ന്യം, പ​ഞ്ച​സാ​ര​യു​ടെ​യും മ​റ്റും അ​മി​തോ​പ​യോ​ഗം​മൂ​ലം ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ് ന​ൽ​കും. സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും.