റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ണം ന​ട​ത്തി
Friday, July 4, 2025 6:01 AM IST
മേ​പ്പാ​ടി: ഡോ. ​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ജി​ല്ലാ ആ​ർ​ടി ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി.

എം​വി​ഐ​മാ​രാ​യ അ​ജി​ൽ​കു​മാ​ർ, പ​ദ്മ​ലാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ർ​ടി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​നു​വ​ദി​ച്ച സ്പെ​ഷ​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡു​ക​ൾ ആ​ർ​ടി​ഒ പി.​ആ​ർ. സു​മേ​ഷി​നു കോ​ള​ജ് എ​ക്സി​ക്യു​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ കൈ​മാ​റി.

ഡീ​ൻ ഡോ.​എ.​പി. കാ​മ​ത്ത്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് നാ​രാ​യ​ണ​ൻ, ഡി​ജി​എ​മ്മു​മാ​രാ​യ സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ, ഡോ. ​ഷാ​ന​വാ​സ്പ​ള്ളി​യാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.