ക​ക്ക​ട​വ് - വെ​ട്ടു​പാ​റ​പ്പ​ടി റോ​ഡ് കാ​ട് മൂ​ടു​ന്നു
Thursday, July 3, 2025 5:29 AM IST
വെ​ള്ള​മു​ണ്ട: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ പാ​ലി​യാ​ണ, കൊ​മ്മ​യാ​ട് വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്ക​ട​വ് - വെ​ട്ടു​പാ​റ​പ്പ​ടി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​മു​ടി. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഈ ​വ​ഴി യാ​ത്ര ചെ​യ്യാ​ൻ പ​റ്റാ​താ​യി.

ക​ക്ക​ട​വ് മു​ത​ൽ ചെ​ന്പോ​ട്ടി ക​ട​വ് വ​രെ​യു​ള്ള റോ​ഡ് മു​ളം​കൂ​ട്ട​ങ്ങ​ളും ഇ​ഞ്ച​ക്കാ​ടു​ക​ളും വ​ള​ർ​ന്ന് റോ​ഡി​നെ പൂ​ർ​ണ​മാ​യും മ​റ​യ്ക്കു​ക​യാ​ണ്. ഇ​തു​വ​ഴി സ്കൂ​ളി​ലേ​ക്ക് പോ​കേ​ണ്ട കു​ട്ടി​ക​ളോ​ടൊ​പ്പം മു​തി​ർ​ന്ന​വ​രും കൂ​ടെ ചെ​ല്ലേ​ണ്ട അ​വ​സ്ഥ​യാ​ണ്.

റോ​ഡി​നു​രു​പു​റ​വും കാ​ടു​മു​ടി​യ​തി​നാ​ൽ ക​ക്ക​ട​വ്, ത​രു​വ​ണ​കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ എ​ടു​ക്കേ​ണ്ട സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ഓ​ട്ടം നി​ർ​ത്തു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് യാ​ത്രാ​ദു​രി​ത​ത്തി​ൽ നി​ന്നും പ്ര​ദേ​ശ​വാ​സി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് പാ​ലി​യാ​ണ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.