കൃ​പാ​ല​യ സ്കൂ​ളി​ൽ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Thursday, July 3, 2025 5:23 AM IST
പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ​വി​കാ​രി ഫാ. ​ജോ​ഷി പു​ൽ​പ്പ​യി​ൽ നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് ആ​ലൂ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ജൂ​ബി​ലി തി​രി​തെ​ളി​ക്ക​ലും ന​ട​ത്തി. മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് ആ​ലു​ക്ക അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ മാ​നേ​ജ​ർ റവ.സിക്ഷർ. ​പൗ​ളി​ൻ മു​കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ടെ​സീ​ന ആ​ദ്യ​കാ​ല കു​ട്ടി​ക​ൾ​ക്ക് ജൂ​ബി​ലി വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സീ​ന, സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ണ്‍​സ​ല​ർ സി​സ്റ്റ​ർ ആ​ൻ​സ് മ​രി​യ, ജൂ​ബി​ലി ക​ണ്‍​വീ​ന​ർ ടി.​യു. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.