വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​ശ വ​ർ​ക്ക​ർ​ക്ക് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി
Thursday, July 3, 2025 5:29 AM IST
മാ​ന​ന്ത​വാ​ടി: മേ​യ് ആ​റി​ന് ചു​ള്ളി​യോ​ടി​നു സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച ആ​ശ വ​ർ​ക്ക​ർ പാ​ണ്ടി​ക്ക​ട​വ് മു​ത്താ​റി​മൂ​ല ആ​ല​ഞ്ചേ​രി കെ.​വി. ഷീ​ജ​യ്ക്ക് നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​നി​ന്നു​ള്ള നൂ​റ​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഷീ​ജ​യു​ടെ സം​സ്കാ​രം. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ഉ​ള്ളി​യേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഷീ​ജ​യു​ടെ മ​ര​ണം. ​

ചി​കി​ത്സ​യ്ക്ക് നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​യോ​ഗം. ഭ​ർ​ത്താ​വ് രാ​മ​കൃ​ഷ്ണ​നൊ​പ്പം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നാ​യി വീ​ട്ടി​ലേ​ക്ക് എ​ടു​ത്ത​ത്.