വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം
Friday, July 4, 2025 6:01 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ സ്റ്റാ​ൻ​ലി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടോം ​ജോ​സ് ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി.ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബി​നു തോ​മ​സ് ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ ഷോ​ജി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ബെ​നി​റ്റോ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ ലി​ൻ​സി ലൂ​ക്കോ​സ്,സി​സ്റ്റ​ർ പ്രി​യ തോ​മ​സ്, കെ.​എ​ൽ. ജെ​ന്നി, പി.​ജെ. സ്വ​പ്ന, ഐ.​വി. സെ​ബാ​സ്റ്റ്യ​ൻ, ഗീ​തു, ഷീ​ബ ഫ്രാ​ൻ​സി​സ്, ജ​സ്റ്റീ​ന പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.