പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മൈ​ക്ക് സെ​റ്റും പ്രി​ന്‍റ​റും ന​ൽ​കി
Friday, July 4, 2025 5:52 AM IST
അ​ന്പ​ല​വ​യ​ൽ: പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗ​വ.​പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മൈ​ക്ക് സെ​റ്റും പ്രി​ന്‍റ​റും ന​ൽ​കി. ആ​ണ്ടൂ​ർ ജി​എ​ൽ​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷ​മീ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് അം​ഗം എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ണ്ടൂ​ർ വി​ദ്യാ​ല​യ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ഗീ​ത, റ​ജി​ന, സു​ജ, ഹെ​ഡ്മാ​സ്റ്റ​ർ അ​ബ്ദു​ൾ വാ​ഹി​ദ്, പി​ഇ​സി ക​ണ്‍​വീ​ന​ർ എം.​എ​ഫ്. എ​ൽ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.