മുട്ടിൽ: ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജ് പേൾ ജൂബിലിയുടെ(30-ാം വാർഷികം)ഭാഗമായി കേരള ഹയർ എഡ്യുക്കേഷൻ കൗണ്‍സിലുമായി സഹകരിച്ച് നാഷണൽ ഇന്റർ ഡിസിപ്ലിനറി റിസർച്ച് കോണ്‍ഫറൻസ് സംഘടിപ്പിച്ചു. സയൻസ്, സോഷ്യൽ സയൻസ് ,ഭാഷ വിഷയങ്ങളിലെ ബിരുദാനന്തരബിരുദ വിദ്യാർഥികൾ, ഗവേഷക വിദ്യാർഥികൾ എന്നിവരിൽ ശക്തമായ ഗവേഷണ സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് എൻഐടി രസതന്ത്ര വിഭാഗം പ്രഫ.ഡോ.എ. സുജിത്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറൻസിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സംഗ്രഹ സമാഹാരം കോളജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ പ്രകാശനം ചെയ്തു. സ്പെയിനിലെ ഡൊനോസ്റ്റിയ ഇന്റർനാഷണൽ ഫിസിക്സ് സെന്ററിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷകൻ ഡോ.സ്റ്റീഫൻ മക്മില്ലൻ, സൗദി അറേബ്യയിലെ ഷഖ്റ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസി.പ്രഫ.ഡോ.കെ.കെ. ഫഹീം, കൽപ്പറ്റ ഗവ.കോളജ് അറബിക് വിഭാഗം മേധാവി ഡോ.ബഷീർ പൂളക്കൽ,
നിലന്പൂർ അമൽ കോളജ് കൊമേഴ്സ് വിഭാഗം അസി.പ്രഫ.ഡോ.യു. ഉമേഷ്, ബത്തേരി സെന്റ് മേരീസ് കോളജ് കൊമേഴ്സ് വിഭാഗം അസി.പ്രഫ.ഡോ.ആർ. ഗണേഷ്, തണൽ ചൈൽഡ് ആൻഡ് വിമൻ റെസിലിയൻസ് പ്രോജക്ട് ഹെഡ് ഡോ.കെ. നൂർജഹാൻ എന്നിവർ പ്രഭാഷണം നടത്തി.
ഡബ്ല്യുഎംഒ കോളജ് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ.നജ്മുദ്ദീൻ, കോണ്‍ഫറൻസ് കോ ഓർഡിനേറ്റർമാരായ അബ്ദുൾ റഷീദ്, സോ.സിറാജുദ്ദീൻ, എൻ. മുഹമ്മദ്റാഫി, കെ. ആസിൽ, വി. മുഹ്സിന, സുഹാൻ ശിഹാബ്, എം. അഫീറ എന്നിവർ പ്രസംഗിച്ചു.