സി​പി​എം സ​മ​ര​ങ്ങ​ൾ പ​രി​ഹാ​സ്യം: എ​ൻ.​ഡി. അ​പ്പ​ച്ച​ൻ
Friday, July 4, 2025 5:52 AM IST
ക​ൽ​പ്പ​റ്റ: യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ സി​പി​എം ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളും സ​മ​ര​ങ്ങ​ളും പ​രി​ഹാ​സ്യ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.

ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ വ്യ​ക്തി​ക​ളി​ൽ​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് വാ​ങ്ങി​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ദു​ർ​വ്യ​യം ചെ​യ്ത കൂ​ട്ട​രാ​ണ് യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ഇ​ല്ലാ​ത്ത അ​ഴി​മ​തി ആ​രോ​പി​ച്ച് സ​മ​ര​വു​മാ​യി വ​രു​ന്ന​ത്.

സാ​മാ​ന്യ മ​ര്യാ​ദ​യു​ണ്ടെ​ങ്കി​ൽ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​ക്കു​വേ​ണ്ടി വാ​ങ്ങി​യ പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​ണ് സി​പി​എം ഇ​ട​പെ​ടേ​ണ്ട​ത്. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്കം വി​ല​പ്പോ​കി​ല്ലെ​ന്നും അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.