‘ജൈ​വ സ​ന്തു​ല​നം നി​ല​നി​ർ​ത്ത​ണം’
Thursday, July 3, 2025 5:23 AM IST
വെ​ള്ള​മു​ണ്ട: ജൈ​വ സ​ന്തു​ല​നം നി​ല​നി​ർ​ത്തി മ​നു​ഷ്യ​രു​ടെ​യും മ​റ്റ് ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു. പ​ഞ്ചാ​യ​ത്തി​ൽ ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ എ​രു​വാ​ഞ്ചേ​രി നീ​ർ​ത്ത​ട പ​ദ്ധ​തി​യി​ലെ പൊ​തു ആ​സ്തി​ക​ളു​ടെ കൈ​മാ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ല​വും മ​ണ്ണും സം​ര​ക്ഷി​ക്കാ​ൻ ഏ​വ​രും ത​യാ​റാ​വ​ണ​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു ആ​സ്തി​ക​ളാ​യ കോ​ണ്‍​ക്രീ​റ്റ് ത​ട​യ​ണ, കോ​ണ്‍​ക്രീ​റ്റ് ഫാം, ​കു​ള​ങ്ങ​ൾ, ക​രി​ങ്ക​ൽ കു​ളം എ​ന്നി​വ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. പു​ലി​ക്കാ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ പി.​കെ. അ​മീ​ൻ, ബാ​ല​ൻ വെ​ള്ള​രി​മ്മ​ൽ, ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ താ​ര മ​നോ​ഹ​ര​ൻ, മാ​ന​ന്ത​വാ​ടി മ​ണ്ണു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഇ.​കെ. അ​രു​ണ്‍, മാ​ന​ന്ത​വാ​ടി മ​ണ്ണ് സം​ര​ക്ഷ​ണ അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡി. ​ആ​ന​ന്ദ ബോ​സ്, എ​രു​വാ​ഞ്ചേ​രി നീ​ർ​ത്ത​ടം ക​ണ്‍​വീ​ന​ർ മു​സ്ത​ഫ മു​ല​ന്തേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.