തെ​രു​വോ​ര ചി​ത്ര​ര​ച​ന ശ്ര​ദ്ധേ​യ​മാ​യി
Friday, July 4, 2025 5:52 AM IST
പു​ൽ​പ്പ​ള്ളി: ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​തി​നി​ധി​ക​ളും പാ​ടി​ച്ചി​റ ടൗ​ണി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ തെ​രു​വോ​ര ചി​ത്ര​ര​ച​ന ശ്ര​ദ്ധേ​യ​മാ​യി.

ക​ച്ച​വ​ട​ക്കാ​ർ, ഓ​ട്ടോ-​ടാ​ക്സി, ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു. എം.​ടി. ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്ര​ര​ച​ന സം​ഘ​ടി​പ്പി​ച്ച​ത്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എ.​ടി. ഷാ​ജി, സാ​ബു ജോ​ണ്‍, ജ​യ​മോ​ൾ, ശ്രീ​ലേ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​എം. വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.