കൽപ്പറ്റ: കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ പ്രമുഖ ഗാന്ധിയനായിരുന്ന കെപിസിസി മുൻ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരിച്ചു. തികഞ്ഞ ഗാന്ധിയനും ലാളിത്യത്തിന്റെ മൂർത്തിമത് ഭാവവുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മറ്റി അംഗം പി.വി. ആന്റണി പറഞ്ഞു.
തെന്നല ബാലകൃഷ്ണപിള്ളയുടെ ഛായാ ചിത്രത്തിൽ ഗാന്ധിദർശൻ വേദി പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പി.വി. ശോഭന കുമാരി, കസ്തൂർബാ വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സണ് ചിന്നമ്മ ജോസ്,
സംസ്ഥാന സമിതി അംഗം കെ.ജി. വിലാസിനി, ഗാന്ധി ദർശൻവേദി ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ എള്ളിൽ, പി. ചന്ദ്രൻ, ജി. പ്രമോദ്, കെ.പി. ജോണ്, കെ. സുബ്രഹ്മണ്യൻ, ഗിരിജ സതീഷ്, ബെന്നി വട്ടപ്പറന്പിൽ, വി.ഡി. രാജു, ഐ.ബി. മൃണാളിനി, ലില്ലിക്കുട്ടി മാത്യു, ഒ.ജെ. ബിന്ദു, അംബുജം, ശ്രീജ ബാബു, ഷാന്റി ചേനപ്പാടി എന്നിവർ പ്രസംഗിച്ചു.