സുൽത്താൻ ബത്തേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കരിദിനാചരണത്തിന്റെ ഭാഗമായി ടൗണിൽ പ്രകടനവും സബ് ട്രഷറിക്കു മുന്പിൽ ധർണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.ഡി. സജി ഉദ്ഘാടനം ചെയ്തു. എൻ.ഡി. ജോർജ് അധ്യക്ഷത വഹിച്ചു.
ഷാജി ജോസഫ്, സണ്ണി ജോസഫ്, വി.ആർ. ശിവൻ, കെ. രാധാകൃഷ്ണൻ, ആർ.പി. നളിനി, ടി.പി. ശശിധരൻ, എം. ആലീസ്, പി.വി. പൗലോസ്, എ.പി. ചാക്കോ എന്നിവർ പ്രസംഗിച്ചു. ഏബ്രഹാം ഫിലിപ്പ്, എം. ശിവരാമൻ, സി. ജേക്കബ്,
അബ്ദുൾസലാം, കുര്യൻ കോട്ടുപ്പള്ളി, ഗോപിനാഥൻ പുൽപ്പള്ളി, ടി. ഏലിയാസ്, കെ.എ. കുര്യാക്കോസ്, ബാബു തോമസ്, ചന്ദ്രിക, കെ.ജെ. ജോളി തുടങ്ങിയവർ നേതൃത്വം നൽകി.