കൽപ്പറ്റ: ജീവനക്കാർക്കു നൽകേണ്ട ആനുകൂല്യങ്ങൾ ഒന്നൊന്നായ് കവർന്നെടുത്തുകൊണ്ട് ഇടതുസർക്കാർ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുകയാണെന്ന് കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ പ്രസ്താവിച്ചു.
ശന്പളപരിഷ്കരണം നടപ്പാക്കേണ്ട തീയതി കഴിഞ്ഞ് ഒരു വർഷമായിട്ടും ഇതുവരെ ശന്പളപരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാത്ത ഇടതുപക്ഷ സർക്കാരിന്റെ സമീപനം അധ്യാപകരോടും ജീവനക്കാരോടുമുള്ള അവഗണനയുടെ ഭാഗമാണ്. ശന്പള പരിഷ്കരണ പ്രാബല്യ തീയതിയുടെ ഒന്നാം വാർഷിക ദിനത്തിൽ കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷാജു ജോണ്, സെക്രട്ടറി ടി.എം. അനൂപ്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ടി.എൻ. സജിൻ, ബിജു മാത്യു, ട്രഷറർ സി.കെ. സേതു, എം. പ്രദീപ്കുമാർ, ഷെർലി സെബാസ്റ്റ്യൻ, ജോണ്സണ് ഡിസിൽവ, കെ.ജി. ബിജു, ആൽഫ്രഡ് ഫ്രെഡി,
ടി.എം. വിൽസണ്, അക്ബർ അലി, നിമ റാണി, ജോസഫ് ജോഷി, ജിജോ കുര്യാക്കോസ്, കെ.എസ്. അനൂപ് കുമാർ, ആദിത്ത്, നവീൻ പോൾ, കെ.പി. ബിന്ദു, സാലി ജോസഫ്, പി.ജെ. റെയ്ച്ചൽ, നന്ദകുമാർ, എം.എസ്. ഷാജു, എം. ഗണേശൻ എന്നിവർ നേതൃത്വം നൽകി.