മാനന്തവാടി: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിലേതിനു സമാനമായ സുവർണകാലം സിവിൽ സർവീസിൽ തിരിച്ചുവരുന്നതിന്റെ കാഹളം നിലന്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ ഉയർന്നുകഴിഞ്ഞതായി സജീവ് ജോസഫ് എംഎൽഎ. കേരള എൻജിഒ അസോസിയേഷൻ ജില്ല പ്രവർത്തക കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ഒന്പതു വർഷത്തെ ദുരിതം അവസാനിക്കുന്നതിന്റെ കൃത്യമായ തെളിവാണ് ഉപതെരഞ്ഞെടുപ്പുഫലം. സാധാരണ ജനങ്ങളുടേയും ജീവിതം ദുസഹമാക്കിയ സർക്കാരാണ് നിലവിലുള്ളത്. സമയബന്ധിതമായി സേവനങ്ങൾ ലഭിക്കാതെ പൊതുജനം ജീവനക്കാരെ ശത്രുക്കളായാണ് കാണുന്നത്.
യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ജീവനക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരമാകുമെന്നും എംഎൽഎ പറഞ്ഞു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു.
ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിക്കുന്നതിനും വിരമിച്ച ജീവനക്കാർക്കു യാത്രയയപ്പ് നൽകുന്നതിനും നടത്തിയ ചടങ്ങ് എഐസിസി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബി. പ്രദീപ്കുമാർ, സംസ്ഥാന സെക്രട്ടേറിയേറ്റംഗം മോബിഷ് പി. തോമസ്, ഡിസിസി സെക്രട്ടറി എം.ജി. ബിജു, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.എം. നിഷാന്ത്, സി.കെ. ജിതേഷ്, സജി ജോണ്, ടി. അജിത്ത്കുമാർ,
സി.ജി. ഷിബു, എം.ജി. അനിൽകുമാർ, സിനീഷ് ജോസഫ്, ഇ.എസ്. ബെന്നി, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, പി.എച്ച്. അഫ്റഫ്ഖാൻ, എൻ.വി. അഗസ്റ്റിൻ, എം. നസീമ, ഇ.വി. ജയൻ, എം.എ. ബൈജു, ബിജു ജോസഫ്, കെ.വി. ബിന്ദുലേഖ, ശരത് ശശിധരൻ, എം.വി. സതീഷ്, ശിവൻ പുതുശേരി എന്നിവർ പ്രസംഗിച്ചു.