വി​ദ്യാ​കി​ര​ണം: 29 സ്കൂ​ളു​ക​ളി​ൽ ഭൗ​തി​ക സൗ​ക​ര്യ വി​ക​സ​നം പൂ​ർ​ത്തി​യാ​യി
Saturday, July 5, 2025 5:55 AM IST
ക​ൽ​പ്പ​റ്റ: കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​ക്കു കീ​ഴി​ൽ ജി​ല്ല​യി​ലെ 63 ശ​ത​മാ​നം സ്കൂ​ളു​ക​ളി​ലും ഭൗ​തി​ക സൗ​ക​ര്യ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി. ഭൗ​തി​ക സൗ​ക​ര്യ വി​ക​സ​ന​ത്തി​നു തെ​ര​ഞ്ഞെ​ടു​ത്ത 46 സ്കൂ​ളു​ക​ളി​ൽ 29 എ​ണ്ണ​ത്തി​ലാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​ത്.

ബാ​ക്കി സ്കൂ​ളു​ക​ളി​ൽ പ്ര​വൃ​ത്തി വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്. ഭൗ​തി​ക സൗ​ക​ര്യ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി​യ സ്കൂ​ളു​ക​ളു​ടെ എ​ണ്ണം ഈ ​മാ​സം 32 ആ​യി ഉ​യ​ർ​ത്തും.

വി​ദ്യാ​കി​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് ജി​ല്ലാ, ബ്ലോ​ക്ക് സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 305 സ്കൂ​ൾ​ത​ല യോ​ഗം ന​ട​ന്നു.