അ​ഗീ​ന ബെ​ന്നി​യെ അ​നു​മോ​ദി​ച്ചു
Saturday, July 5, 2025 5:55 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബി​എ​സ്‌​സി ബോ​ട്ട​ണി പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി അ​ഗീ​ന ബെ​ന്നി​യെ പി​ടി​എ അ​നു​മോ​ദി​ച്ചു.

കൈ​പ്പ​ഞ്ചേ​രി ടി.​എ. ബെ​ന്നി​യു​ടെ​യും ഷൈ​നി ബെ​ന്നി​യു​ടെ​യും മ​ക​ളാ​യ അ​ഗീ​ന എ​ട്ടാം ക്ലാ​സ് മു​ത​ൽ പ്ല​സ് ടു ​വ​രെ സ​ർ​വ​ജ​ന​യി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. പ്ല​സ് ടു​വി​നും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്.

ഡ​ൽ​ഹി റാ​വൂ​സ് ഐ​എ​എ​സ് അ​ക്കാ​ദ​മി​യി​ൽ പ്ര​വേ​ശ​നം നേ​ടി ഐ​പി​എ​സ് ഓ​ഫീ​സ​റാ​കാ​നാ​ണ് അ​ഗീ​ന​യു​ടെ ആ​ഗ്ര​ഹം. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ശ്രീ​ജ​ൻ, പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൾ​നാ​സ​ർ, അ​ധ്യാ​പ​ക​രാ​യ ജി. ​സു​ജി​ത്കു​മാ​ർ, കെ.​കെ. റ​സീ​ന, സി. ​ബി​നു, വി.​എ​സ്. ദീ​പ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.