എ​ടി​എം കൗ​ണ്ട​റു​ക​ൾ പൂ​ട്ടി​യ​ത് പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​ന്നു
Saturday, July 5, 2025 6:01 AM IST
മാ​ന​ന്ത​വാ​ടി: ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം എ​ടി​എം കൗ​ണ്ട​റു​ക​ൾ അ​ട​ച്ചു പൂ​ട്ടി​യ​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ല​യ്ക്കു​ന്നു. എ​ൽ​എ​ഫ് സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പം എ​സ്ബി​ഐ, ഫെ​ഡ​റ​ൽ ബാ​ങ്ക് ബാ​ങ്കു​ക​ളു​ടെ എ​ടി​എം കൗ​ണ്ട​റു​ക​ൾ നാ​ളു​ക​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.

എ ​ടി എം ​കൗ​ണ്ട​റു​ക​ൾ തേ​ടി ടൗ​ണി​ൽ അ​ല​യേ​ണ്ട സ്ഥി​തി​യെ​ന്ന് പ​രാ​തി. ഏ​റെ കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന എ​ടി​എം കൗ​ണ്ട​റു​ക​ളാ​ണ് അ​ട​ച്ചു പൂ​ട്ടി​യ​ത്. സ​മീ​പ​ത്തു​ള്ള വ്യാ​പാ​രി​ക​ളെ​യും പ​ണ​മെ​ടു​ക്കാ​ൻ എ​ത്തു​ന്ന മ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.

എ​ൽ​എ​ഫ് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​ർ അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി. മു​ന്പ് മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ടി​എം കൗ​ണ്ട​റാ​യി​രു​ന്നു ഇ​ത്. ദി​വ​സ​വും ഒ​ട്ടേ​റെ ആ​ളു​ക​ൾ എ​ടി​എം കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മെ​ന്ന് ക​രു​തി ഈ ​ഭാ​ഗ​ത്തേ​ക്ക് വ​ന്ന് നി​രാ​ശ​രാ​യി മ​ട​ങ്ങി പോ​കാ​റു​ണ്ട്.

50 മീ​റ്റ​റോ​ളം മാ​റി എ​ൽ​എ​ഫ് സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്ക് എ​ടി​എം കൗ​ണ്ട​റും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​ള്ള കൗ​ണ്ട​റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.