ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ മാ​ജി​ക് ഹോം ​പ​ദ്ധ​തി: വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Saturday, July 5, 2025 5:55 AM IST
പു​ൽ​പ്പ​ള്ളി: മ​ജീ​ഷ്യ​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ മാ​ജി​ക് ഹോം ​പ​ദ്ധ​തി​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യ​ന്പ​ത്ത് നി​ർ​മി​ച്ച ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട നി​ർ​വ​ഹി​ക്കും.

ഡി​ഫ​റ​ന്‍റ് ആ​ർ​ട് സെ​ന്‍റ​ർ മാ​ജി​ക് ഹോം ​പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച നാ​ലാ​മ​ത് വീ​ടാ​ണ് വേ​ലി​യ​ന്പ​ത്തേ​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്കും ബൗ​ദ്ധി​ക പ​രി​മി​ത​രാ​യ ര​ണ്ടു മ​ക്ക​ൾ​ക്കു​മാ​യാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.

അ​ഞ്ച് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ ടാ​ർ​പോ​ളി​ൻ ഉ​പ​യോ​ഗി​ച്ചു കെ​ട്ടി​മ​റ​ച്ച ഷെ​ഡി​ൽ ക​ഴി​യു​ന്ന കു​ടും​ബം കെ​ട്ടു​റ​പ്പു​ള്ള വീ​ട് ല​ഭി​ക്കു​ന്ന​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ്.