മി​നി എം​സി​എ​ഫു​ക​ൾ നി​റ​ഞ്ഞു; മാ​ലി​ന്യ​നി​ക്ഷേ​പം റോ​ഡ​രി​കി​ൽ
Monday, July 7, 2025 5:40 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ച മി​നി എം​സി​എ​ഫു​ക​ൾ(​മെ​റ്റീ​രി​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി)​നി​റ​ഞ്ഞു. കോ​ളി​യാ​ടി, മാ​നി​വ​യ​ൽ, കോ​ളി​യാ​ടി കോ​വി​ല​കം​ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എം​സി​എ​ഫു​ക​ൾ നി​റ​ഞ്ഞ​ത്. മാ​ലി​ന്യം കൃ​ത്യ​മാ​യി എ​ടു​ത്തു​മാ​റ്റ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം.

ചാ​ക്കു​ക​ളി​ൽ​നി​റ​ച്ച മാ​ലി​ന്യം എം​സി​എ​ഫി​നു പു​റ​ത്താ​ണ് ഇ​പ്പോ​ൾ നി​ക്ഷേ​പി​ക്കു​ന്ന​ത്. ചാ​ക്കു​ക​ൾ പൊ​ട്ടി മാ​ലി​ന്യം റോ​ഡി​ൽ ചി​ത​റു​ന്നു​ണ്ട്. ഹ​രി​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ​നി​ന്നൂ ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്കം അ​ജൈ​വ മാ​ലി​ന്യ​മാ​ണ് എം​സി​എ​ഫു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. മാ​ലി​ന്യം എ​ത്ര​യും​വേ​ഗം നീ​ക്കം ചെ​യ്യു​മെ​ന്നു പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​റി​യി​ച്ചു.