ല​ഹ​രി വി​മു​ക്ത ന​ട​വ​യ​ൽ: വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ച്ചു
Monday, July 7, 2025 5:40 AM IST
ന​ട​വ​യ​ൽ: ല​ഹ​രി​മു​ക്ത ന​ട​വ​യ​ൽ എ​ന്ന ല​ക്ഷ്യ​വു​മാ​യി സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ക​ട​ക​ളി​ലെ ഭി​ത്തി​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ച്ചു.

‘ഈ ​സ്ഥാ​പ​ന​ത്തി​ൽ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്നി​ല്ല’ എ​ന്ന വാ​ക്യം അ​ട​ങ്ങു​ന്ന​താ​ണ് നോ​ട്ടീ​സ്. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബെ​ന്നി​യും അ​ധ്യാ​പ​ക​രും നാ​ലാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​മാ​ണ് ക​ട​ക​ൾ ക​യ​റി​യി​റ​ങ്ങി​യ​ത്. പി​ടി​എ പി​ന്തു​ണ ന​ൽ​കി.