പു​ഞ്ച​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​ന് മ​സ്ക​റ്റ് കെ​എം​സി​സി നി​ർ​മി​ച്ച വീ​ട് കൈ​മാ​റി
Monday, July 7, 2025 5:40 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​ത്തി​ലെ 11 പേ​ര​ട​ക്കം സ​ർ​വ​തും ന​ഷ്ട​മാ​യ പ്ര​വാ​സി മു​ണ്ട​ക്കൈ ക​ള​ത്തു​ങ്ക​ൽ നൗ​ഫ​ലി​ന് മ​സ്ക​റ്റ് കെ​എം​സി​സി നി​ർ​മി​ച്ച വീ​ടി​ന്‍റെ കൈ​മാ​റ്റം ന​ട​ത്തി.

താ​ക്കോ​ൽ​ദാ​നം മേ​പ്പാ​ടി പൂ​ത്ത​കൊ​ല്ലി മ​ദ്ര​സ ഹാ​ളി​ൽ പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ, മ​സ്ക​റ്റ് ക​ഐം​സി​സി പ്ര​സി​ഡ​ന്‍റ് റ​ഹീ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മ​സ്ക​റ്റ് കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മേ​പ്പാ​ടി മു​ക്കി​ൽ​പ്പീ​ടി​ക​യി​ൽ നൗ​ഫ​ൽ നി​ർ​ദേ​ശി​ച്ച എ​ട്ട് സെ​ന്‍റ് സ്ഥ​ലം 1.4 ല​ക്ഷം രൂ​പ​യ്ക്കു വാ​ങ്ങി​യാ​ണ് 1,200 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ വീ​ട് നി​ർ​മി​ച്ച​തെ​ന്ന് മ​സ്ക​റ്റ് ക​ഐം​സി​സി-​സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് നാ​ദാ​പു​രം, ഹു​സൈ​ൻ വ​യ​നാ​ട്, സ​യ്യി​ദ് എ.​കെ.​കെ. ത​ങ്ങ​ൾ, കെ. ​അ​ഷ്റ​ഫ്, എം.​ടി. അ​ബൂ​ബ​ക്ക​ർ, നാ​സ​ർ കാ​തി​രി, ഫൈ​സ​ൽ വ​യ​നാ​ട് എ​ന്നി​വ​ർ പ​റ​ഞ്ഞു.

32 ല​ക്ഷം രൂ​പ​യാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് ആ​കെ ചെ​ല​വ്. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്തം ഉ​ണ്ടാ​കു​ന്പോ​ൾ നൗ​ഫ​ൽ മ​സ്ക​റ്റി​ലാ​യി​രു​ന്നു.