പു​ൽ​പ്പ​ള്ളി-​പെ​രി​ക്ക​ല്ലൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു
Monday, July 7, 2025 5:45 AM IST
പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. റോ​ഡി​ൽ വ​ടാ​ന​ക്ക​വ​ല മു​ത​ൽ പെ​രി​ക്ക​ല്ലൂ​ർ വ​രെ ഭാ​ഗ​ത്ത് അ​നേ​കം കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ട​ത്. കു​ഴി​ക​ളി​ൽ​ച്ചാ​ടി ബൈ​ക്കു​ക​ൾ അ​ട​ക്കം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​ണ്.

എ​ന്നി​ട്ടും കു​ഴി​ക​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കാ​ൻ പോ​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. ഇ​തി​ൽ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.