സുൽത്താൻ ബത്തേരി: കോണ്‍ഗ്രസ് നൂൽപ്പുഴ, വടക്കനാട് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മിഷൻ 2025ന്റെ ഭാഗമായി കല്ലൂർ സാംസ്കാരിക നിലയത്തിൽ നൂൽപ്പുഴ പഞ്ചായത്തുതല വികസന സെമിനാർ നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ മണ്ഡലം പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നിസി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, എടക്കൽ മോഹനൻ, എൻ.കെ. വാസു എന്നിവർ പ്രസംഗിച്ചു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല സതീഷ് വികസനരേഖ അവതരിപ്പിച്ചു. വേണുഗോപാൽ കീഴ്ശേരി ക്ലാസെടുത്തു. വടക്കനാട് മണ്ഡലം പ്രസിഡന്റ് ജയൻ സ്വാഗതം പറഞ്ഞു.
നെൻമേനി, ചീരാൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊളിയാടി പാരിഷ് ഹാളിൽ വികസന സെമിനാർ നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. നെൻമേനി മണ്ഡലം പ്രസിഡന്റ് കെ.കെ. പോൾസണ്‍ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, എം.ജി. ബിജു, നിസി അഹമ്മദ്, ബിന്ദു ആനന്ദൻ, ടിജി ചെറുതോട്ടിൽ, ഡി.പി. രാജശേഖരൻ, അഡ്വ.രാജേഷ്കുമാർ, എടക്കൽ മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, ഷിജു കൊഴുവണ, പ്രേമൻ എന്നിവർ പ്രസംഗിച്ചു.