x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്നു


Published: March 6, 2026 11:01 PM IST | Updated: March 6, 2026 11:01 PM IST

ദോ​​ഹ: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷ​​ത്തി​​ന് അ​​യ​​വി​​ല്ലാ​​തെ തു​​ട​​രു​​ന്ന​​തിനിടെ ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ക​​പ്പ​​ൽ ഗ​​താ​​ഗ​​ത​​വും ഉൗ​​ർ​​ജ​​ക​​യ​​റ്റു​​മ​​തി​​യും ത​​ട​​സ​​പ്പെ​​ട്ട​​തോ​​ടെ അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ന്നു.

2022 ഫെ​​ബ്രു​​വ​​രി​​യി​​ൽ റ​​ഷ്യ​​യു​​ടെ യു​​ക്രെ​​യ്നി​​ൽ പൂ​​ർ​​ണ​​തോ​​തി​​ലു​​ള്ള അ​​ധി​​നി​​വേ​​ശം ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം അ​​സം​​സ്കൃ​​ത എ​​ണ്ണ​​യ്ക്കു ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തി​​വാ​​ര വി​​ലവ​​ർ​​ധ​​ന​​യാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഈ ​​ആ​​ഴ്ച ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ചേ​​ഴ്സ് വി​​ല​​യി​​ൽ 20 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. വെ​​സ്റ്റ് ടെ​​ക്സ​​സ് ഇ​​ന്‍റ​​ർ​​മീ​​ഡി​​യ​​റ്റ് (ഡ​​ബ്ല്യു​​ടി​​ഐ) വി​​ല 25 ശ​​ത​​മാ​​ന​​ത്തോ​​ളം കു​​തി​​ച്ചു​​യ​​ർ​​ന്നു.

ബ്രെ​​ന്‍റ് ക്രൂ​​ഡ് വി​​ല ഇ​​ന്ന​​ലെ​​യും കു​​തി​​പ്പ് തു​​ട​​ർ​​ന്നു. അഞ്ചു ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ വ​​ർ​​ധ​​ന​​യോ​​ടെ ബാ​​ര​​ലി​​ന് 90 ഡോ​​ള​​റി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. ഡ​​ബ്ല്യു​​ടി​​ഐ 8.1 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് 88 ഡോ​​ള​​റി​​ലെ​​ത്തി. ര​​ണ്ടു സൂ​​ചി​​ക​​ക​​ളും 2024 ഏ​​പ്രി​​ലി​​നു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലാ​​ണ് ഇ​​പ്പോ​​ൾ വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

Tags : Crude oil prices rise Hormuz Brent crude

Recent News

Corehub Up