x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ പേ​മെ​ന്‍റു​ക​ൾ​ക്ക് ഇ​നി അ​ധി​ക സു​ര​ക്ഷ;  ഇ-​മാ​ൻ​ഡേ​റ്റ് പ​രി​ഷ്ക​രി​ച്ച് ആ​ർ​ബി​ഐ


Published: April 23, 2026 04:19 AM IST | Updated: April 23, 2026 04:19 AM IST

പ​​​ര​​​വൂ​​​ർ: ഡി​​​ജി​​​റ്റ​​​ൽ പേ​​​മെ​​​ന്‍റു​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ-​​​മാ​​​ൻ​​​ഡേ​​​റ്റു​​​ക​​​ൾ​​​ക്ക് ഏ​​​കീ​​​കൃ​​​ത മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച് റി​​​സ​​​ർ​​​വ് ബാ​​​ങ്ക്. ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് (റെ​​​ക്ക​​​റിം​​​ഗ് പേമെ​​​ന്‍റ്സ് ) ഇ​​​നി മു​​​ത​​​ൽ അ​​​ധി​​​ക പ്രാ​​​മാ​​​ണീ​​​ക​​​ര​​​ണം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കി. 21 മു​​​ത​​​ൽ പു​​​തി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നു. കാ​​​ർ​​​ഡു​​​ക​​​ൾ, യു​​​പി​​​ഐ, പ്രീ​​​പെ​​​യ്ഡ് വാ​​​ല​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി​​​യു​​​ള്ള ആ​​​ഭ്യ​​​ന്ത​​​ര-​​​വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് പു​​​തി​​​യ ച​​​ട്ടം ബാ​​​ധ​​​ക​​​മാ​​​ണ്.

ഇ-​​​മാ​​​ൻ​​​ഡേ​​​റ്റ് സൗ​​​ക​​​ര്യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ ഇ​​​നി മു​​​ത​​​ൽ ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ബാ​​​ങ്ക് ന​​​ട​​​ത്തു​​​ന്ന സാ​​​ധാ​​​ര​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു പു​​​റ​​​മെ, അ​​​ധി​​​ക സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന കൂ​​​ടി വി​​​ജ​​​യി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ മാ​​​ൻ​​​ഡേ​​​റ്റ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നാ​​​വൂ. 15,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ഈ ​​​അ​​​ധി​​​ക പ​​​രി​​​ശോ​​​ധ​​​ന നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം, മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ട് നി​​​ക്ഷേ​​​പം, ഒ​​​രു ല​​​ക്ഷ​​​ത്തി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ബി​​​ല്ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കും പ്ര​​​ത്യേ​​​ക പ്രാ​​​മാ​​​ണീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഒ​​​ഫ് ഇ​​​ന്ത്യ വ്യ​​​ക്ത​​​മാ​​​ക്കി.

ഓ​​​രോ ഇ-​​​മാ​​​ൻ​​​ഡേ​​​റ്റി​​​നും പ്ര​​​ത്യേ​​​ക സാ​​​ധു​​​ത കാ​​​ല​​​യ​​​ള​​​വ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ താ​​​ൽ​​​പ​​​ര്യ​​​പ്ര​​​കാ​​​രം ഏ​​​തു സ​​​മ​​​യ​​​ത്തും മാ​​​ൻ​​​ഡേ​​​റ്റു​​​ക​​​ൾ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നോ റ​​​ദ്ദാ​​​ക്കാ​​​നോ സാ​​​ധി​​​ക്കും. ഇ​​​തി​​​നാ​​​യി അ​​​ധി​​​ക നി​​​ര​​​ക്കു​​​ക​​​ൾ ഈ​​​ടാ​​​ക്കി​​​ല്ല. പു​​​തി​​​യ ഇ-​​​മാ​​​ൻ​​​ഡേ​​​റ്റു​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ലു​​​ള്ള ആ​​​ദ്യ ഇ​​​ട​​​പാ​​​ട് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും അ​​​ധി​​​ക പ്രാ​​​മാ​​​ണീ​​​ക​​​ര​​​ണ​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​ക്ക​​​ണം. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​റി​​​വോ സ​​​മ്മ​​​ത​​​മോ ഇ​​​ല്ലാ​​​തെ പ​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് ത​​​ട​​​യാ​​​നും ഡി​​​ജി​​​റ്റ​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​മാ​​​ണ് ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ ഈ ​​​നി​​​ർ​​​ണാ​​​യ​​​ക നീ​​​ക്കം.

Tags : Digital payments more security

Recent News

Corehub Up